• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case| നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്ക്? 19നകം അറിയിക്കണമെന്ന് ഡിജിപിയോട് ഹൈക്കോടതി

Actress Attack Case| നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്ക്? 19നകം അറിയിക്കണമെന്ന് ഡിജിപിയോട് ഹൈക്കോടതി

എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയിൽ നിന്നും ഒഴിവാക്കിയോ എന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ (Actress Attack Case) അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള ഹൈക്കോടതിയുടെ (Kerala High Court) നിർദേശം. എസ് ശ്രീജിത്തിനെ (S Sreejith) ക്രൈംബ്രാഞ്ച് മേധാവി (Crime Branch) സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയിൽ നിന്നും ഒഴിവാക്കിയോ എന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19നകം മറുപടി നൽകണമെന്നാണ് നിർദേശം.

    ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

    ഹാക്കർ സായ്‌ശങ്കറിനെ മാപ്പുസാക്ഷിയാക്കും; നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്

    നടന്‍ ദിലീപ്  പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സായ് ശങ്കറിന് നോട്ടിസ് അയച്ചു.

    ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കർ ദിലീപിനും അഭിഭാഷകർക്കുമെതിരെ മൊഴി നൽകിയിരുന്നു. സായ് ശങ്കർ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.

    Also Read- Manju Warrier | മഞ്ജുവിനോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു; വിഷയം അവസാനിപ്പിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

    അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത് തുടരുകയാണ്. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുള്ളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുള്ളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.

    Also Read- Mammootty | കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

    നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30നകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുകയാണ്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
    Published by:Rajesh V
    First published: