• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്ക് തിരിച്ചടിയെന്ന് എം.വി ഗോവിന്ദൻ

കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്ക് തിരിച്ചടിയെന്ന് എം.വി ഗോവിന്ദൻ

വിസി സ്ഥാനത്തു വിദഗ്ധരില്ലെന്ന് കണ്ടാൽ തിരുത്തേണ്ടതു ഗവർണറാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു

  • Share this:
തിരുവനന്തപുരം: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്കുള്ള തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതു സര്‍ക്കാരിനുമേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. വിസി സ്ഥാനത്തു വിദഗ്ധരില്ലെന്ന് കണ്ടാൽ തിരുത്തേണ്ടതു ഗവർണറാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഫോസ് വൈസ് ചാൻസലർ കെ. റിജി ജോണിന്റെ നിയമനം കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിസി സിലക്‌ഷൻ കമ്മിറ്റിയിൽ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു വേണ്ടി പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദേശിച്ചതും യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഗവർണർക്കെതിരേ ഇടതുമുന്നണി ഇന്ന് രാജ്ഭവൻ മാർച്ച് നടത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുത്തു. ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജ്ഭവൻ മാർച്ച് മാറി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ത ലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവന് ഒരുക്കിയത്.
Published by:Anuraj GR
First published: