• HOME
  • »
  • NEWS
  • »
  • kerala
  • »
  • Churuli | 'ചുരുളി' ഭാഷയ്ക്ക് എതിരേ ഹൈക്കോടതി; ധാർമികതയ്ക്കു നിരക്കാത്തത്; സംവിധായകനും ജോജുവിനും നോട്ടീസ്

Churuli | 'ചുരുളി' ഭാഷയ്ക്ക് എതിരേ ഹൈക്കോടതി; ധാർമികതയ്ക്കു നിരക്കാത്തത്; സംവിധായകനും ജോജുവിനും നോട്ടീസ്

ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കണ്ടെത്തി

ചുരുളി

ചുരുളി

  • Last Updated :
  • Share this:
    ചുരുളി (Churuli) സിനിമയ്ക്കെതിരായ ഹർജിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery), കേന്ദ്ര സെൻസർ തുടങ്ങിയവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കണ്ടെത്തി. ഹർജി കോടതി വിശദവാദത്തിനായി മാറ്റി.

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയായ അഭിഭാഷക നൽകിയ ഹർജിയിലാണ് സംവിധായകനും ചിത്രത്തിലെ നായക നടന്മാർക്കുമടക്കം ഹൈക്കോടതി നോട്ടീസ് അയച്ചത്. എതിർകക്ഷിയായ കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.

    അതേസമയം, ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കുറ്റപ്പെടുത്തി. എന്നാൽ അനുമതി നൽകിയ പതിപ്പല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമിലടക്കം പ്രദർശിപ്പിച്ചതെന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

    ചിത്രത്തിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലാണെന്നും ഹർജിയിൽ ആരോപണമുണ്ട്. ചിത്രം ഒ.ടി.ടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ചുരുളിയിൽ അതിരു കടന്ന രീതിയിൽ അസഭ്യ വാക്കുകൾ പ്രയോഗിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നതിനിടെയാണ് വിഷയം കോടതിയിലുമെത്തിയത്. ഹർജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.



    രാജ്യാന്തര മേളകളിൽ തന്നെ ശ്രദ്ധനേടിയ 'ചുരുളി' അടുത്തിടെയാണ് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ പ്രധാന പ്രശ്നമായി ഉയർത്തിയ തെറിവിളി നൂലാമാലകൾ സൃഷ്ടിച്ചിരുന്നു. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്.

    സിനിമയിലെ അസഭ്യ വാക്കുകൾ മാത്രം കാട്ടിക്കൊണ്ട് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ചിത്രം ചർച്ചയായി മാറിയിരുന്നു. വിഷയം കൂടുതൽ രൂക്ഷമായതോടെ സെൻസർ ബോർഡ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു.

    സിനിമറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ എന്നിവ പ്രകാരം സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്. എന്നാൽ മാറ്റങ്ങൾ വരുത്താതെ സിനിമ ഒടിടിയിലൂടെയാണ് പുറത്തുവന്നതെന്നായിരുന്നു സെൻസർ ബോർഡ് വിശദീകരണം.

    Summary: The Kerala High Court has come down heavily on Churuli movie directed by Lijo Jose Pellissery, which had an elaborate usage of expletives in Malayalam
    Published by:user_57
    First published: