ഇന്റർഫേസ് /വാർത്ത /Kerala / മിന്നൽ ഹർത്താൽ ഹൈക്കോടതിയിൽ: 10 കാര്യങ്ങൾ

മിന്നൽ ഹർത്താൽ ഹൈക്കോടതിയിൽ: 10 കാര്യങ്ങൾ

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാകും? ഇത്തരം ഹർത്താലുകൾ നിയമവിരുദ്ധമെന്നും കോടതി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി : മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതിയിൽ രൂക്ഷവിമർശനം. കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ പേരിൽ കോടതി സ്വമേധയാ കേസെടുക്കുകയും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിനടക്കം കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.

    കോടതി വിമർശനങ്ങളും നിർദേശങ്ങളും

    1.മിന്നൽ ഹർത്താൽ എങ്ങനെ നടത്താനാകും? ഇത്തരം ഹർത്താലുകൾ നിയമവിരുദ്ധമെന്നും കോടതി.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    2.സംസ്കാരമുള്ള സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഹർത്താലിൽ നടക്കുന്നതെന്നാണ് കോടതിയുടെ മുഖ്യവിമർശനം.

    3. രാത്രി 12.45 ഓടെയാണ് ഹർത്താൽ ആഹ്വാനം ഉണ്ടായതെന്ന് സർക്കാർ അഭിഭാഷകന്‍ കോടതിയിൽ. ഹർത്താലിന് ഒരാഴ്ച മുൻപ് നോട്ടീസ് നൽകണമെന്ന കോടതി ഉത്തരവിന്റെ ലംഘനമാണിത്.

    4. മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന്റെ നടപടി ക്രിമിനൽ കുറ്റംനിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി.നിയമവിരുദ്ധമായ ഹർത്താൽ നടത്തിയവർക്ക് നഷ്ടത്തിന്റെ ഉത്തരവാദിത്തമെന്നും കോടതി.

    5.ഹര്‍ത്താലിന്റെ പേരിൽ പൊതുസർവീസുകൾ നിർത്തിയിട്ടുണ്ടെങ്കിൽ ഉടൻ പുനഃരാരംഭിക്കാൻ സർക്കാരിനോട് നിർദേശം. വാഹന ഗതാഗതം ഉൾപ്പെടെ സാധാരണ നിലയിലാക്കാൻ സർക്കാര്‍ അടിയന്തിരമായി ഇടപെടണം.

    6.യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ, ഡീൻ കുര്യാക്കോസ്, കാസർകോട് യുഡിഎഫ് ചെയർമാൻ എം സി കമറുദീൻ, കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർക്ക് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി നോട്ടീസ്.

    7.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള പൊതു സ്ഥാപനങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ തുറക്കണം. അല്ലാത്തപക്ഷം കോടതിയലക്ഷ്യമാകും.

    8.ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഇന്ന് ഉണ്ടായിരുന്നുവെന്ന് സർക്കാർ അറിയിച്ചപ്പോൾ വിദ്യാര്‍ഥികളെ ഉൾപ്പെടെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും നിർദേശം.

    9.അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ 2018ലെ കേരള പ്രിവൻഷൻ ഓഫ് പബ്ലിക്ക് പ്രോപ്പർടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കണം.

    10.മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴെല്ലാം ഇത് നിയമ വിരുദ്ധമാണെന്ന് പ്രത്യേകം സൂചിപ്പിക്കണമെന്നും മാധ്യമങ്ങൾക്കും നിർദേശം.

    First published:

    Tags: Harthal, High court, Kasarkode Murder, Krupesh kasarkode, Periya Youth Congress Murder, Rahul Gandhi condolences, Sharath Lal, Youth Congress Harthal, Youth Congress Murder, കാസർകോഡ് ഇരട്ടക്കൊലപാതകം, കൃപേഷ്, കേരള ഹൈക്കോടതി, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം, യൂത്ത് കോൺഗ്രസ് ഹർത്താൽ, രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ് കൊലപാതകം, ശരത് ലാൽ, ഹൈക്കോടതി