നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഭാ തർക്കത്തിൽ പക്ഷം പിടിക്കുന്നു'; സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

  'സഭാ തർക്കത്തിൽ പക്ഷം പിടിക്കുന്നു'; സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

  നിലപാട് തുടർന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി

  highcourt

  highcourt

  • Share this:
  കൊച്ചി: കോതമംഗലം പള്ളിത്തർക്കം സംബന്ധിച്ച് കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. വിധി നടപ്പാക്കുന്നതിൽ സര്‍ക്കാര്‍ പക്ഷം പിടിക്കുകയാണെന്നും  ഈ നിലപാട് തുടർന്നാണ് കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

  പൊലീസ് തെരഞ്ഞെടുപ്പ്, ശബരിമല ഡ്യൂട്ടികളിലായതിനാൽ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് പ്രായോഗിക ബുദ്ധിമൂട്ടുണ്ടെന്നും സാവകാശം അനുവദിക്കണമെന്നും സർക്കാർ കോടതിയോടെ ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

  Also Read 'മന്ത്രി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുന‌:പരിശോധിക്കണം;' പരാതി ഗവർണർ വൈസ് ചാൻസിലർക്ക് കൈമാറി

  കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പള്ളി ഏറ്റെടുക്കൽ സംബന്ധിച്ച് എന്തുചെയ്യാനാകുമെന്ന് സംസ്ഥാന സർക്കാരും നാളെ അറിയിക്കണം. തുടർനടപടികൾക്കായി അഭിഭാഷക കമ്മീഷനേയും കോടതി നിയോഗിച്ചു . കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

  കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
  Published by:Aneesh Anirudhan
  First published:
  )}