ഇന്റർഫേസ് /വാർത്ത /Kerala / അഭിമന്യുവിന്‍റെ പ്രതിമ മഹാരാജാസിൽ സ്ഥാപിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

അഭിമന്യുവിന്‍റെ പ്രതിമ മഹാരാജാസിൽ സ്ഥാപിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

abhimanyu

abhimanyu

അഭിമന്യുവിന്റെ ചരമവാര്‍ഷികദിനമായ നാളെ കോളേജില്‍ പൊലീസ് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു...

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പ്രതിമ എറണാകുളം മഹാരാജാസ് കോളേജില്‍ സ്ഥാപിക്കുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അഭിമന്യുവിന്റെ ചരമവാര്‍ഷികദിനമായ നാളെ കോളേജില്‍ പൊലീസ് ക്രമസമാധാനം ഉറപ്പുവരുത്തണം. പ്രിന്‍സിപ്പലിന്റ നിര്‍ദേശാനുസരണം പൊലീസ് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

    പ്രതിമ നിർമാണത്തിനെതിരെ നേരത്തെ ചില വിദ്യാർഥി സംഘടനകൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് കെ എം അംജദും കാർമൽ ജോസും ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ ഒരു വിദ്യാർഥി സംഘടനയുടെ പരാതിയുടെ പകർപ്പുമുണ്ടായിരുന്നതായാണ് വിവരം.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    First published:

    Tags: Abhimanyu, High court, Maharajas college, Statue of abhimanyu, അഭിമന്യൂ, മഹാരാജാസ്, ഹൈക്കോടതി