• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഉത്തരവിന് സ്റ്റേ ഇല്ല

സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഉത്തരവിന് സ്റ്റേ ഇല്ല

തിങ്കളാഴ്ച വിശദമായ വാദം കേൾക്കും; കാൽക്കോടി പ്രതിഫലം നൽകി സുപ്രീംകോടതിയിലെ അഭിഭാഷകനെ ഇറക്കി സർക്കാർ

ഹൈക്കോടതി

ഹൈക്കോടതി

  • Share this:
    കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ അനുവദിച്ചില്ല. കേസ് ഡയറിയിൽ പൊരുത്തക്കേടുണ്ടെന്നും അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാമെന്നും ഡിവിഷൻ ബഞ്ച് അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ കേസ് ഏൽപിക്കാൻ സർക്കാർ ഉത്തരവിറങ്ങി.

    നിഷ്പക്ഷവും സത്യാസന്ധവുമായ വിചാരണയ്ക്ക് സുതാര്യമായ അന്വേഷണവും ആവശ്യമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജി ഐ പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്നാണ് പെരിയ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ജി ഐ പൈപ്പ് ഉപയോഗിച്ചാൽ ഇത്തരം മുറിവ് ഉണ്ടാകില്ലെന്ന് ഡോക്ടറുടെ മൊഴിയുണ്ട്.പിന്നെ കുറ്റപത്രത്തിലെ ഈ വൈരുധ്യത്തിന് കാരണമെന്താണെന്ന് കോടതി ചോദിച്ചു.

    മൊഴികളുടെ വിവർത്തനം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.കേസ് സി ബി ഐക്ക് വിട്ട സിംഗിൾ ബഞ്ച് കേസ് ഡയറി പരിശോധിച്ചിട്ടില്ലെന്ന സർക്കാർ വാദത്തെ സിബിഐയും വിമർശിച്ചു. സംസ്ഥാന സർക്കാർ എന്തുകൊണ്ട് കേസ് ഡയറി സിംഗിൾ ജഡ്ജിക്ക് മുൻപാകെ ഹാജരാക്കിയില്ലെന്ന് സിബിഐ ചോദിച്ചു. കേസ് സിബിഐ വീണ്ടും രജിസ്റ്റർ ചെയ്തതായും കോടതിയെ അറിയിച്ചു.

    Also Read- പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി അഭിഭാഷകൻ; കാൽ കോടി പ്രതിഫലം

    കേസിൽ നിഷ്പക്ഷ അന്വേഷണം നടന്നിട്ടില്ലന്നും ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം ആരംഭിച്ച ഉടൻ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.  സിംഗിൾ ബഞ്ചിന്റെ ഉത്തരവ് വിചാരണ നടത്തും പോലെയാണെന്നും ഇത് കീഴ് വഴക്കമില്ലാത്തതാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ സിംഗിൾ ബഞ്ച്, മിനി വിചാരണ നടത്തിയെന്ന വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

    കേസ് ഡയറി സിംഗിൾ ബെഞ്ച് പരിശോധിച്ചില്ല എന്ന് സർക്കാർ പറയുന്നതുകൊണ്ട് മാത്രം ഈ കേസ് വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി. അതിനിടെ കേസിന്റെ വാദത്തിനായി സർക്കാറിനു വേണ്ടി ഇന്ന് ഹാജരായത് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ്. ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് രഞ്ജിത്ത് കുമാറിന് ഫീസായി നൽകുക.

    First published: