• HOME
 • »
 • NEWS
 • »
 • kerala
 • »
 • Churuli Movie | പോലീസുകാരുടെ സംഘം 'ചുരുളി' കാണണം; റിപ്പോര്‍ട്ട് നല്‍കണം; ഡിജിപിയോട് ഹൈക്കോടതി

Churuli Movie | പോലീസുകാരുടെ സംഘം 'ചുരുളി' കാണണം; റിപ്പോര്‍ട്ട് നല്‍കണം; ഡിജിപിയോട് ഹൈക്കോടതി

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 • Last Updated :
 • Share this:
  കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'(Churuli) എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജിയില്‍ ഡിജിപിയെ(DGP) കക്ഷിചേര്‍ത്ത് ഹൈക്കോടതി(High Court). സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

  പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

  'സിനിമയിലെ കഥാപാത്രങ്ങള്‍ 'വള്ളുവനാടന്‍' എന്നോ കണ്ണൂരോ തിരുവനന്തപുരമോ എന്നോ ഭാഷ ഉപയോഗിക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ല. നിയമപരമായ ലംഘനമാണോ സിനിമയുടെ പ്രദര്‍ശനം എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് കഴിയൂ. അത് തീരുമാനിക്കുമ്പോള്‍ സിനിമാക്കാരന്റെ കലാസ്വാതന്ത്ര്യവും മനസ്സിലുണ്ടാകണം,'' കോടതി നിരീക്ഷിച്ചു.

  ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ നേരത്തെ തന്നെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സോണി മാനേജിങ് ഡയറക്ടര്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

  അതേസമയം ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഒടിടി റിലീസില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ലെന്നും നേരത്തെ സെന്‍സര്‍ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. സോണിലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി. അറിയിച്ചത്.

  Also Read-M A Yusuff Ali|യൂസുഫലിക്ക് എല്ലാം കച്ചവടമാണ്, പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അങ്ങനെയല്ല; MSF ദേശീയ പ്രസിഡന്റ്

  സിനിമാട്ടോഗ്രാഫ് ആക്ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് 'A' സര്‍ട്ടിഫിക്കറ്റാണ് 'ചുരുളി'ക്ക് നല്‍കിയതെന്നും എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒ.ടി.ടി.യിലൂടെ റിലീസ് ചെയതതെന്നും വ്യക്തമാക്കി നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

  Also Read-B. Ranjith | ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു

  ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തത്. 'ചുരുളി'യുടെ തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്. ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചത്. വെറും 19 ദിവസം കൊണ്ടാണ് 'ചുരുളി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
  Published by:Jayesh Krishnan
  First published: