നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേസ് അന്വേഷണത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ സംസാരിക്കരുത്'; മാധ്യമ വിചാരണ പാടില്ലെന്ന് ഹൈക്കോടതി

  'കേസ് അന്വേഷണത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ സംസാരിക്കരുത്'; മാധ്യമ വിചാരണ പാടില്ലെന്ന് ഹൈക്കോടതി

  'കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ഫോട്ടോ പ്രചരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനായി പാലിക്കണം.'

  highcourt

  highcourt

  • Share this:
  കൊച്ചി: സംസ്ഥാനത്ത് ക്രിമിനൽ കേസ് അന്വേഷണങ്ങളിൽ മാധ്യമ വിചാരണ പാടില്ലെന്ന് ഹൈക്കോടതി. ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തടയണമെന്നും  ഹൈക്കോടതി. ക്രിമിനല്‍ കേസുകളിലെ അന്വേഷണത്തെക്കുറിച്ചു അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ സംസാരിക്കരുതെന്നും കോടതി .

  ഈ പ്രവണത വര്‍ദ്ധിച്ചു വരുകയാണ്. തിരുവനന്തപുരത്തെ രത്ന വ്യാപാരി ഹരിഹര വര്‍മ്മ കൊലക്കേസില്‍ അന്വേഷണ പുരോഗതി വിശദീകരിച്ച് ഐജി.വാര്‍ത്താ സമ്മേളനം നടത്തിയതിനെക്കുറിച്ചാണ് കോടതി പരാമര്‍ശം. ഇതിലൂടെ പ്രതികളെ വിചാരണക്ക് മുന്‍പ് തിരിച്ചറിയാന്‍ ഇടയാക്കിയെന്ന പ്രതിഭാഗത്തിന്റെ വാദം പരിശോധിച്ചാണ് കോടതി മാധ്യമ വിചാരണ പാടില്ലന്ന് നിര്‍ദ്ദേശിച്ചത്.

  അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. ഇത്തരം വെളിപ്പെടുത്തലുകള്‍ തെളിവുകള്‍ ദുര്‍ബലപ്പെടുത്തും. കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ഫോട്ടോ പ്രചരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഇക്കാര്യത്തില്‍ പൊലീസ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനായി പാലിക്കണം.
  You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
  ഇത് സംബന്ധിച്ചു ഡിജിപി സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യക്തിപരമമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത് അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതികളാണ് കേസുകളില്‍ തീര്‍പ്പു കല്‍പിക്കേണ്ടതെന്നും ജസ്റ്റിസുമാരായ എ ഹരിപ്രസാദും എന്‍ അനില്‍കുമാറും അടങ്ങുന്ന  ബെഞ്ച് പറഞ്ഞു.
  Published by:Anuraj GR
  First published:
  )}