നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണം; ഹൈക്കോടതി

  Actress Attack Case | സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണം; ഹൈക്കോടതി

  കേസിൽ നിർണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി.

  ബാലചന്ദ്രകുമാർ

  ബാലചന്ദ്രകുമാർ

  • Share this:
  കൊച്ചി: സംവിധായകൻ ബാലചന്ദ്രകമാറിൻ്റെ ആറു മണിക്കൂർ നീണ്ട രഹസ്യമൊഴിയുടെ മുഴുവൻ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ അത് പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കാനുള്ള പ്രധാന കാരണവും ഇതു തന്നെ. അതോടെ വധഭീഷണിക്കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റി. മൊഴിപകർപ്പ് ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കേസിൽ നിർണായകമാകും എന്ന് കരുതപ്പെടുന്നതാണ് ബാലചന്ദ്ര കുമാറിൻറെ രഹസ്യമൊഴി.

  മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ രഹസ്യമൊഴി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി . 51 പേജുള്ള ഈ മൊഴി  കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ എതിർത്ത് സമർപ്പിക്കുകയായിരുന്നു.  കേസിൽ പുതുതായി വന്ന  വെളിപ്പെടുത്തലുകൾ പരിശോധിക്കണമെന്ന് പറഞ്ഞ കോടതി അടുത്ത ദിവസത്തേക്ക് ഇതുമൂലം കേസ് മാറ്റുകയായിരുന്നു.

  അതുവരെ  ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശം തുടരും.അതിനാൽ ചൊവ്വാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ  സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. ഇവരെയും ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ല.

  Also Read-Actress Attack Case | ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ല 

  കഴിഞ്ഞ ദിവസം  വീട്ടിലും സ്ഥാപനത്തിലുമുണ്ടായ മിന്നൽ റെയ്ഡ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചെങ്കിലും സെർച്ച് വാറന്റ് ഉണ്ടായിരുന്നല്ലോ എന്നായിരുന്നു ജസ്റ്റിസ് പി ഗോപിനാഥിന്റെ മറുപടി. കേസ് കെട്ടിച്ചമച്ചതാണെന്നും 4 വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റ അടിസ്ഥാനത്തിലെടുത്ത കേസിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും നടനെയടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൊവ്വാഴ്ച്ച  സർക്കാർ രേഖാമൂലം കോടതിയെ നിലപാടറിയിക്കും.

  Also Read-Covid 19 | കോവിഡ് വ്യാപനം: ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ അടച്ചിടും

  ബാലചന്ദ്രകുമാറിന്റെ മൊഴിയുടെഅടിസ്ഥാനത്തിലായിരുന്നു ദിലീപടക്കം 6 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി  വധഭീഷണിക്കേസെടുത്തത്.ഈമൊഴി പരിശോധിച്ചതിനു ശേഷം മാത്രമെ മുൻകൂർ ജാമ്യഹർജികളിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കൂ. അതേ സമയം നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡി വൈ എസ് പി ബൈജു പൌലോസിന്‍റെ  കൈവശമുണ്ടെന്നും അത്‌ വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ സമർപ്പിച്ച ഹർജിയും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയട്ടുണ്ട്.
  Published by:Jayesh Krishnan
  First published:
  )}