നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അഴിമതി അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ട്': വിജിലൻസ് രൂപീകരണത്തിന് എതിരായ ഹർജി തള്ളി.

  'അഴിമതി അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ട്': വിജിലൻസ് രൂപീകരണത്തിന് എതിരായ ഹർജി തള്ളി.

  പ്രത്യേക നിയമനിർമാണത്തിലുടെയല്ല വിജിലൻസിന്റെ രൂപീകരണമെന്നും അതിനാൽ നിയമസാധുതയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
  കൊച്ചി: വിജിലൻസ് രൂപീകരണം നിയമപരമല്ലന്ന ഹർജി ഹൈക്കോടതി തള്ളി. അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. അഴിമതിക്കേസിൽ പ്രതികളായ രണ്ട് വില്ലേജ് ഓഫിസർമാർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് എ ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

  പ്രത്യേക നിയമനിർമാണത്തിലുടെയല്ല വിജിലൻസിന്റെ രൂപീകരണമെന്നും അതിനാൽ നിയമസാധുതയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ നിയമസഭ പാസാക്കിയ നിയമകാരമാണ് പൊലീസ് ആക്ട് നിലവിൽ വന്നതെന്നും അതനുസരിച്ച് നിയമിതരാവുന്ന ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

  വിജിലസിന് അന്വേഷണം നടത്താനും കേസെടുക്കാനും കുറ്റപത്രം നൽകാനും അധികാരമുണ്ടന്നും സർക്കാർ നിലപാടെടുത്തു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

  Also Read കൂടത്തായി: അന്നമ്മയെ കൊലപ്പെടുത്താൻ രണ്ട് കാരണങ്ങൾ; ജോളിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജം
  First published:
  )}