വെടിയുണ്ട കാണാതായ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണെന്നും വെടിയുണ്ടകളൊന്നും കാണാതായിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 1:30 PM IST
വെടിയുണ്ട കാണാതായ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
News18
  • Share this:
കൊച്ചി: പൊലീസിന്റെ കൈവശമുള്ള വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണെന്നും വെടിയുണ്ടകളൊന്നും കാണാതായിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്.

വെടിയുണ്ടകളും തോക്കുകളും കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും അന്വേഷണം സിബിഐക്കോ എൻഐഎക്കോ കൈമാറണമെന്നുമാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി പി. പി രാമചന്ദ്ര കൈമളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

എസ്.എ.പി ക്യാമ്പില്‍ നിന്ന് 25 റൈഫിളുകള്‍ 2011 ഫെബ്രുവരി 14ന് തിരുവനന്തപുരം സിറ്റി പൊലീസിലേക്ക് നല്‍കിയതിന്റെ രേഖകള്‍ സി.എ.ജി അധികൃതര്‍ നിരസിച്ചതാണ് വെടിയുണ്ടകള്‍ കാണാതായെന്ന വിവാദത്തിനു കാരണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
TRENDING:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കി[NEWS]'ഓസ്ട്രേലിയ നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു'; മലയാളി നഴ്സിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് [NEWS]‍‍മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 17 ന് തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍, ഐ.ജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

660 റൈഫിളുകള്‍ ഉണ്ടായിരുന്നതില്‍ 647 എണ്ണം ക്യാമ്പില്‍ തന്നെയുണ്ട്. ശേഷിച്ച 13 എണ്ണം കഴിഞ്ഞ ജനുവരി 16ലെ ഉത്തരവിലൂടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയെന്റ പരിശീലനത്തിനായി മണിപ്പൂരിലേക്ക് നല്‍കിയിരുന്നു. ഇവ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തി. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്.

ഇക്കാര്യം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളണമെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതംഗീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സിബിഐ അന്വേഷണ ഹര്‍ജി തള്ളിയത്.

First published: June 12, 2020, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading