പത്തനംതിട്ട: ശബരിമല മേല്‍ശാന്തി അഭിമുഖത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രി കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി. ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന മോഹനരുടെ ആവശ്യം ബോര്‍ഡ് നിരസിച്ചതിനെ തുടര്‍ന്ന് ഇന്ന് അഭിമുഖം തടസപ്പെട്ടിരുന്നു. വിഷയം ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. തന്ത്രി കണ്ഠരര് മോഹനരെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശബരിമല മേല്‍ശാന്തി അഭിമുഖം തടസ്സപ്പെട്ടിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന മോഹനരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ല. ആവശ്യം ഹൈക്കോടതിയെ അറിയിച്ച ദേവസ്വം ബോര്‍ഡ് കോടതി തീരുമാനം വന്ന ശേഷം അഭിമുഖം നടത്താമെന്ന നിലപാടിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.