കൊച്ചി: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ നല്കിയ ഹര്‍ജികളിലെ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. മാണി അന്തരിച്ചതിനെ തുടര്‍ന്ന് കേസ് നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്, ബാര്‍ ഉടമ ബിജു രമേശ് എന്നിവര്‍ നല്കിയ ഹര്‍ജികളിലെ നടപടികളാണ് ഹൈക്കോടതി അവസാനിപ്പിച്ചത്.
ബാര്‍ കോഴയില്‍ മാണിക്കെതിരെ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ അനുമതി വൈകിയതിനെ തുടര്‍ന്നാണ് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന വാദമാണ് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയില്‍ ഉന്നയിച്ചത്.
Also Read
ഇഷ്ട വകുപ്പ് ധനകാര്യം; 12 മന്ത്രിസഭകളില്‍ അംഗംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.