പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന നടത്താം; ഹൈക്കോടതി

പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

news18-malayalam
Updated: September 27, 2019, 6:35 PM IST
പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന നടത്താം; ഹൈക്കോടതി
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: പിറവം പള്ളിയിൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഓർത്തഡോക്സ്‌ വൈദികന്റെ കാർമികത്വത്തിൽ ആയിരിക്കും കുർബാന. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല.

also read:SHOCKING: കോവളത്ത് യുവാവിനെ കുത്തി വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്

എന്നാൽ പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.

കലക്ടറുടെയും പൊലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകൾ നടത്താം.

ഇനി ഒരു ഉത്തരവുണ്ടാകും വരെ കലക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കലക്ടർ ഇന്ന് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓർത്തഡോക്സ്‌ വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന അർപ്പിക്കാനാണ് ഓർത്തഡോക്സ്‌ സഭയുടെ തീരുമാനം.
First published: September 27, 2019, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading