കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പോലീസ് പീഡിപ്പിക്കുകയാണെന്നും പ്രസംഗം അടർത്തി മാറ്റിയാണ് കേസെടുത്തതെന്നും പി സി ജോർജ് വാദിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തെ കോടതി നൽകിയ മാനദണ്ഡങ്ങൾ പി സി ജോർജ് ലംഘിച്ചെന്ന് ഡിജി പി കോടതിയിൽ പറഞ്ഞു.
കൊച്ചി വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിലാണ് മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു.
വിവാദ പ്രസംഗ കേസിൽ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പിസി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഒരേ ഇടനിലക്കാർ: വിഡി സതീശൻ
നടി ആക്രമിക്കപ്പെട്ട കേസും പി സി ജോർജിന്റെ കേസും ഒതുക്കാൻ ഒരേ ഇടനിലക്കാരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് ഒതുക്കാൻ ഇടനിലക്കാരായി നിൽക്കുന്നത് സി പി എം നേതാക്കളാണ്. ഇതിൽ വിശദമായ അന്വേഷണം നടത്തണം. ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ അവരുടെ പേര് വെളിപ്പെടുത്തും. അതിജീവിതുടെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.