കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയ്ക്ക് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു . പരീക്ഷയെഴുതുന്നതിനായാണ് ജാമ്യം അനുവദിച്ചത്. നാളെ മുതൽ അടുത്തമാസം എട്ടു വരെയാണ് ജാമ്യം. 2018ൽ നിസാമുദ്ദീൻ എന്ന വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം.
2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നാണ് അർഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും അർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അർഷോക്കെതിരെ അന്ന് ഉയർന്നത്.
അതേസമയം ഹാജർ നില പൂജ്യമായിട്ടും സെമസ്റ്റർ പരീക്ഷയ്ക്ക് അർഷോയ്ക്ക് ഹാൾ ടിക്കറ്റ് അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഗവർണർക്ക് പരാതി നൽകിയിരുന്നു. രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാനുള്ള ഹാൾടിക്കാറ്റാണ് കോളേജ് അനുവദിച്ചത്. ഹാജർ പൂജ്യം ശതമാനമുള്ള അർഷോയ്ക്ക് ഹാള്‍ ടിക്കറ്റ് നൽകാൻ എങ്ങനെ സാധിക്കുമെന്ന് പരാതിയിൽ ചോദിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.