നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Monson Mavunkal | പുരാവസ്തുക്കൾ അല്ലെന്ന് ബഹ്റക്ക് മനസ്സിലായില്ലേ?. മോൺസൺ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

    Monson Mavunkal | പുരാവസ്തുക്കൾ അല്ലെന്ന് ബഹ്റക്ക് മനസ്സിലായില്ലേ?. മോൺസൺ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

    മോന്‍സന്റെ വീട്ടില്‍ പോയ പോലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു നിയമത്തെക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചോയെന്ന് കോടതി ചോദിച്ചു

    • Share this:
    കൊച്ചി:മോന്‍സണ്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മോന്‍സന്റെ വീട്ടില്‍ പോയ പോലീസ് ഉദ്യോഗസ്ഥര്‍ പുരാവസ്തു നിയമത്തെക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചോയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിട്ട് മോന്‍സണ്‍ വിലസുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി കത്ത് നല്‍കിയിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ എട്ട് മാസം എടുത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

    മോന്‍സണ്‍ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിജിപിയുടെ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് പോലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്. മുന്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും മോന്‍സന്റെ വീട്ടില്‍ കണ്ടത് പുരാവസ്തുക്കളല്ലെന്ന് മനസിലായില്ലേയെന്ന് കോടതി ചോദിച്ചു. സംശയമുണ്ടായെങ്കില്‍ എന്തുകൊണ്ട് കേസെടുത്തില്ല. പുരാവസ്തുക്കളാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

    അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇതെല്ലാം അവസാനിക്കുമായിരുന്നു. ഐജി ലക്ഷ്മണന്‍ നടത്തിയ ഇടപെടലിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തതയില്ല. മോന്‍സന്‍ മാവുങ്കലിന് എതിരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന വിവരമല്ല അറിയേണ്ടത്. അധികാരത്തിലുള്ള ആരെയൊക്കെ പറ്റിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

    പ്രവാസി സംഘടനയുടെ സാനിധ്യത്തെക്കുറിച്ച് എന്തുകൊണ്ട് സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോടതി ചോദിക്കാത്ത കാര്യങ്ങളെക്കുറിച്ച് മറുപടി പറയാന്‍ പരിമിതിയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഉത്തരം പറയാന്‍ ഭയമാണെങ്കില്‍ പറയേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. ആരെയും കുറ്റം പറയാനല്ല ഇവിടെ ഇരിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രവാസി സംഘടനകളെക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അത് വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

    എഡിജിപി മനോജ് എബ്രഹാം ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ കത്ത്, ബെഹ്റ ഇന്റലിജന്‍സ് മേധാവിയ്ക്കു നല്‍കിയ കത്ത്, സുരക്ഷ ആവശ്യപ്പെട്ട് മോന്‍സണ്‍ മാവുങ്കല്‍ പോലീസിന് നല്‍കിയ കത്ത് എന്നിവ ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് നവംബര്‍ 11-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

    മോണ്‍സണ്‍ മാവുങ്കലിന് പോലീസ് സംരക്ഷണം നല്‍കി എന്ന ആരോപണം ശരിയല്ല എന്നായിരുന്നു പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ഫലപ്രദമായ അന്വേഷണം ആണ് നടക്കുന്നതെന്നും ഡിജിപി അനില്‍ കാന്ത് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മോന്‍സന്‍ മാവുങ്കലിന് എതിരെ പരാതി നല്‍കിയതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുന്‍ ഡ്രൈവര്‍ ഇ വി അജിത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

    മോണ്‍സണ്‍ മാവുങ്കലിനെതിരെ ശ്രീവത്സം രാജേന്ദ്രന്‍ പിള്ള നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ അജിത്ത് മൂന്നാം പ്രതിയാണെന്നും ഡിജിപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.. മോന്‍സന് എതിരായ കേസില്‍ കഴിഞ്ഞദിവസവും ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
    Published by:Jayashankar AV
    First published:
    )}