കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തെ നടന് ദിലീപ് എതിര്ക്കുന്നതെന്തുകൊണ്ടെന്ന് ഹൈക്കോടതി. വിശദമായ അന്വേഷണം നടത്തിയാല്‍ ഏതുതരം ഗൂഡാലോചനയാണെങ്കിലും പുറത്തുവരില്ലേയെന്നും കോടതി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ തുടരന്വേഷണം വേണോയെന്ന് അന്വേഷണ ഏജന്‍സിയല്ലേ തീരുമാനിയ്ക്കേണ്ടതെന്നും കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് വാദങ്ങള്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ഈ കേസിലേക്കുള്ള തെളിവുശേഖരമാണ് തുടരന്വേഷണം എന്ന പേരില്‍ നടക്കുന്നത്. ഡി.വൈ.എസ്.പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡി.ജി ബി. സന്ധ്യയുടെയും എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിനെതിരായ ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് ആക്രമണത്തിനിരയായ നടി കോടതിയില്‍ ആവശ്യപ്പെട്ടു.അന്വേഷണവും തുടരന്വേഷണവും തീരുമാനിയ്ക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ് പ്രതിയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല.തന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജിയില്‍ നടപടിയെടുത്താല്‍ തനിയ്ക്ക് പരിഹരിയ്ക്കാനാവാത്ത നഷ്ടമുണ്ടാകുമെന്ന് നടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസിലെ മൂന്നാം കക്ഷിയായി നടിയെ ഉള്‍പ്പെടുത്തി.
Also Read-Dileep case | വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിധിയ്ക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് രണ്ടാം ഘട്ട ചോദ്യം ചെയ്യലും ആരംഭിച്ചു.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനെ ചോദ്യം ചെയ്തു.പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന് അനുപിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് അറിയിച്ചിരുന്നുവെങ്കിലും ബന്ധു മരിച്ചതിനാല്‍ ചോദ്യം ചെയ്യല്‍ ഈയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഫോണുകളില്‍ നിന്ന്ും ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ അപഗ്രഥനം പൂര്‍ത്തിയായാല്‍ ദിലീപിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിയ്ക്കും.ഫോണില്‍ നിന്നും ലഭിച്ച തെളിവുകള്‍ കോടതിയെ ബോധിപ്പിച്ചശേഷമാവും ദിലീപിന്റെ ചോദ്യം ചെയ്യല്‍.നേരത്തെ ദിലീപ് അടക്കമുള്ള മുഴവന്‍ പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Also Read-U Prathibha | 'കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ല; കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ്'; യു പ്രതിഭ
നേരത്തെ കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസം ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമുള്ള രണ്ടാംഘട്ട ചോദ്യം ചെയ്യലിൻ്റെ ഭാഗമായിട്ടാണ് സൂരജ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുൻപിൽ എത്തിയത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിൻ്റെ ആദ്യ ഘട്ടത്തിൽ സൂരജിനെയും അനൂപിനെയുമാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെയും അനൂപിന്റെയും സൂരജിന്റെയും ആറ് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൻ്റെ ഭാഗമായി ഇത് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് മുൻപാകെ അപേക്ഷ നൽകും. ഈ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ ചോദ്യം ചെയ്യലും ഉണ്ടായേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.