• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palathai Rape Case | പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഹൈക്കോടതി

Palathai Rape Case | പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഹൈക്കോടതി

പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാവ് നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

highcourt

highcourt

  • Share this:
കൊച്ചി: പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി. പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാവ് നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടാഴ്ചക്കകം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണന്നാണ് കോടതി നിർദ്ദേശം.

നിലവിലെ അന്വേഷണ സംഘത്തിന്റെ തലവന്‍ പുതിയ സംഘത്തില്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.  ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജന്‍ സ്‌കൂളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പല തവണ പീഡിപ്പിച്ചെന്നാണ് കേസ്.

Also Read  പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതിയും 

കേസിൽ കഴിഞ്ഞ ഏപ്രിലിൽ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്കിരുന്നു. എന്നാൽ ഇതിനു പിന്നാലെ വിചാരണ കോടതി ഇയാളെ ജാമ്യത്തിൽ വിട്ടു. ഇതിനെതിരെ ഇരയുടെ മാതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
Published by:Aneesh Anirudhan
First published: