നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മോൻസൻ മാവുങ്കലിൻ്റെ വീട്ടിൽ പോയവർ നിയമലംഘനം കണ്ടില്ലേ? ; ചോദ്യങ്ങളുമായി ഹൈക്കോടതി

    മോൻസൻ മാവുങ്കലിൻ്റെ വീട്ടിൽ പോയവർ നിയമലംഘനം കണ്ടില്ലേ? ; ചോദ്യങ്ങളുമായി ഹൈക്കോടതി

    പൊലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ നിയമലംഘനങ്ങള്‍ കണ്ടില്ലേയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

    കേരള ഹൈക്കോടതി

    കേരള ഹൈക്കോടതി

    • Share this:
    കൊച്ചി:മോന്‍സന്‍ മാവുങ്കലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗുരുതര പരാമര്‍ശങ്ങളുമായി ഹൈക്കോടതി. മോന്‍സന്റെ വീട്ടില്‍ ഇവര്‍ പോയപ്പോള്‍ അവിടെ നിയമലംഘനങ്ങള്‍ കണ്ടില്ലേയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാവുമോയെന്നും കോടതി ചോദിച്ചു. അതിനിടെ വയനാട്ടിലെ ഭൂമി ഇടപാട് കേസില്‍ മോന്‍സനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

    പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് മുന്‍ ഡ്രൈവര്‍ അജി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ചോദ്യങ്ങള്‍. എന്തടിസ്ഥാനത്തിലാണ് മോന്‍സന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത വര്‍ധിക്കുകയാണെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മോന്‍സനുമായി അടുപ്പമുള്ളവര്‍ ഇപ്പോഴും പൊലീസ് സര്‍വീസിലുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകുമോയെന്നും കോടതി ആരാഞ്ഞു. പൊലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ നിയമലംഘനങ്ങള്‍ കണ്ടില്ലേയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. അവിടെ ആനക്കൊമ്പു കാണുമ്പോള്‍ അതിന്റെ ഉറവിടമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടിതില്ലേയെന്നും എന്തുകൊണ്ട് അപ്പോള്‍ അന്വേഷണം നടത്തിയില്ലെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിശദമായ മറുപടി നല്‍കാന്‍ കോടതി ഡിജിപിയോട് നിര്‍ദേശിച്ചു.

    അതിനിടെ മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.വയനാട്ടിലെ ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ആരുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകള്‍ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.അതേ സമയം മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം എ സി ജെ എം കോടതി നാളെ പരിഗണിക്കും.

    വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് 1.68 കോടി രൂപ തട്ടിയെടുത്തെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലാണ് മോന്‍സനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കവെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സന്‍ ഇടപാടുകള്‍ നടത്തി ത്.അതിനാല്‍, ആര് വഴിയാണ് ഇടപാടുകള്‍ എന്ന് കണ്ടെത്തേണ്ടതുണ്ട്.

    അതിനായി മോന്‍സനെ വിശദമായി ചോദ്യം ചെയ്യണമെന്നും 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നും ക്രൈംബ്രാഞ്ചിനു വേണ്ടി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റഡി അപേക്ഷയെ മോന്‍സന്റെ അഭിഭാഷകന്‍ എതിര്‍ത്തു.ഏത് അക്കൗണ്ട് വഴിയായിരുന്നു ഇടപാടെന്ന് മോന്‍സന് പണം നല്‍കിയവര്‍ക്കറിയാമെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.ഇടപാട് കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മതി.അതിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട എറണാകുളം എ സി ജെ എം കോടതി മോന്‍സനെ 3 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. തന്റെ അക്കൗണ്ടില്‍ വന്‍ നിക്ഷേപമുണ്ടെന്ന് പറഞ്ഞ് ദില്ലി എച്ച് എസ് ബി സി ബാങ്കിന്റെ സീല്‍ പതിച്ച വ്യാജ രേഖ കാണിച്ചാണ് രാജീവിനെയും മോന്‍സന്‍ കബളിപ്പിച്ചത്. രാജീവിന്റെ പരാതിയില്‍ മോന്‍സന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യുമ്പോഴെങ്കിലും വ്യാജരേഖ നിര്‍മ്മാണത്തെക്കുറിച്ച് മോന്‍സന്‍ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
    Published by:Jayashankar AV
    First published:
    )}