നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ്; രണ്ടാം പ്രതി സിജോ തോമസിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

  ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ്; രണ്ടാം പ്രതി സിജോ തോമസിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

  സ്പിരിറ്റ് കടത്തിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ സിജോ തോമസാണ്

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സിജോ തോമസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. മധ്യപ്രദേശില്‍ നിന്നും ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് മദ്യ നിര്‍മാണത്തിനായി ടാങ്കറുകളില്‍ എത്തിച്ച സ്പിരിറ്റില്‍ നിന്നും 20386 ലിറ്റര്‍ മധ്യപ്രദേശിലെ സേന്തുവയില്‍ വെച്ച് മറിച്ചു വിറ്റതായാണ് കേസ്.

   സ്പിരിറ്റ് കടത്തിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ സിജോ തോമസാണ്. കേസില്‍ അറസ്റ്റിലായ പ്രതികളെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

   അതേസമയം കേസിലെ ഏഴാം പ്രതിയെ തിരുവല്ലയില്‍ എത്തിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ആബ എന്ന് വിളിക്കുന്ന സതീഷ് ബാല്‍ ചന്ദ് വാനിയെയാണ് ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് തിരുവല്ലയില്‍ എത്തിച്ചത്.തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്കായി പൊലീസ് അഞ്ചു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കി. നേരത്തെ കസ്റ്റഡിയിലായ നന്ദകുമാര്‍, സിജോ തോമസ്, അരുണ്‍ കുമാര്‍ എന്നിവര്‍ റിമാന്റിലാണ്.

   Also Read-സ്നേഹയ്ക്ക് നൽകിയ വാക്ക് തോമസ് ഐസക് പാലിച്ചു; സ്നേഹയ്ക്ക് സ്വന്തമായി വീടായി

   കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറല്‍ മാനേജര്‍ അലക്സ് പി.ഏബ്രഹാം, പേര്‍സണല്‍ മാനേജര്‍ പി.യു. ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

   മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് മറിച്ചു വിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വില്‍ക്കുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.

   Also Read-നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് RTPCR പരിശോധന; അതിർത്തിയിൽ പരിശോധന കടുപ്പിച്ച് കർണടകയും തമിഴ്നാടും

   ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം.

   വര്‍ഷങ്ങളായി വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം റമ്മില്‍ വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന 'ജവാന് പഴയ വീര്യമില്ല' എന്ന സ്ഥിരം ഉപയോക്താക്കള്‍ക്ക് പരാതിയും ഉണ്ടായിരുന്നു.
   Published by:Jayesh Krishnan
   First published: