• HOME
  • »
  • NEWS
  • »
  • kerala
  • »
  • HIGH COURT HAS REJECTED TO SOORAJ S PLEA IN THE PALARIVATTOM BRIDGE SCAM CASE JK TV

പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിന്റെ ഹര്‍ജി തള്ളി; എഫ് ഐ ആര്‍ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് ചൂണ്ടിക്കാട്ടി വിജലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിയ്ക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിൻ്റെ   ഹർ‍ജി ഹൈക്കോടതി തള്ളി.  അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 (എ) പ്രകാരം  പൊതുസേവകർക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യാനും മുൻകൂർ അനുമതി വേണം. എന്നാൽ തനിക്കെതിരെ  വിജിലൻസ് അന്വേഷണം നടത്തിയതും തന്നെ അറസ്റ്റ് ചെയ്തതും ഈ വ്യവസ്ഥ പാലിക്കാതെയാണന്ന് ചൂണ്ടികാട്ടിയാണ് സൂരജ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് ചൂണ്ടിക്കാട്ടി വിജലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാല്‍ തന്നെ  നിലനില്‍ക്കില്ലെന്നും സൂരജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ അനുമതി വാങ്ങിയാണ് നടപടിൾ സ്വീകരിച്ചതെന്ന വിജിലൻസ് വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

Also Read-തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

പാലം അഴിതിയിലൂടെ സര്‍ക്കാരിന് 14.30 കോടി രൂപ നഷ്ടം വന്നു. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ആര്‍. ഡി. എസിന് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിന് പിന്നാലെ ടി. ഒ. സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി. സ്ഥലക്കച്ചവടത്തില്‍ കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ട്. സൂരജിന്റെ മകന്റെ ഭൂമി ഇടപാടുകളും ദുരൂഹമാണെന്ന് വിജിലന്‍സ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി. ഒ സൂരജ്. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ  ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍ രണ്ടാം പ്രതിയും  കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍  മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനായിരുന്നു നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും രൂപരേഖ നിര്‍മ്മിക്കാനുള്ള ചുമതലയും കിറ്റ് കോയ്ക്ക് ആയിരുന്നു. ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. മുന്‍പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് കേസില്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇബ്രാഹിംകുഞ്ഞിന് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു.

Also Read-കുണ്ടറ പീഡനം: നുണ പരിശോധനയ്ക്ക് തയ്യാറെന്ന് പത്മാകരൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരി

സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയാണ് കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണായകമായത്. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍  പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘത്തോടും മാധ്യമങ്ങളോടും സൂരജ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ സൂരജ് ഒരു പ്രതികരണത്തിനും തയാറായിരുന്നില്ല. പക്ഷെ തുടര്‍ച്ചയായി റിമാന്‍ഡ് ചെയ്യപ്പെടുകയും ആരും സഹായത്തിന് എത്തില്ലെന്നും മനസിലായതോടെ സൂരജ് നിലപാട് മാറ്റി.

2014 സെപ്തംബറിലാണ് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. 2016 ഒക്ടോബര്‍ 12 ബുധനാഴ്ച മുഖ്യമന്ത്രി  പിണറായി വിജയന്‍ പാലം നാടിനു സമര്‍പ്പിച്ചു. പാലം നിര്‍മ്മിച്ച് രണ്ടു വര്‍ഷം ആയപ്പോള്‍ പാലത്തില്‍ ആറിടത്ത് വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 മേയ് ഒന്നിന് രാത്രി മുതല്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു.

Also Read-BREAKING| അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു

ഒരു വര്‍ഷവും പത്തുമാസവും നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ മാര്‍ച്ച് ഏഴിന് പാലം ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തിരുന്നു. നിയമനടപടികളില്‍ കുരുങ്ങി നിര്‍മ്മാണം ആരംഭിയ്ക്കുന്നത് വൈകിയതിനാലാണ് പുനര്‍നിര്‍മ്മാണം വൈകിയത്. ഡി. എം. ആര്‍. സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റ് 5 മാസവും 10 ദിവസവുമെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Published by:Jayesh Krishnan
First published:
)}