നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് ഇറക്കിവിടാനുത്തരവില്ല, മഠത്തിനുള്ളില്‍ പോലീസ് സംരക്ഷണവുമില്ല: ഹൈക്കോടതി

  സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് ഇറക്കിവിടാനുത്തരവില്ല, മഠത്തിനുള്ളില്‍ പോലീസ് സംരക്ഷണവുമില്ല: ഹൈക്കോടതി

  കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

  • Share this:
  കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിറക്കാനാവാല്ലെന്ന് ഹൈക്കോടതി. എന്നാല്‍ മഠത്തില്‍ താമസിയ്ക്കുമ്പോള്‍ ലൂസി കളപ്പുരയ്ക്കലിന് സുരക്ഷാ നല്‍കാനുള്ള ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മഠത്തില്‍ താമസിയ്ക്കുന്നതിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

  മഠത്തില്‍ തങ്ങാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് മാനന്താവാടി മുന്‍സിഫ് കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.മഠത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിയ്ക്കണമെന്ന സിസ്റ്റര്‍ ലൂസിയുടെ അപേക്ഷ ബന്ധപ്പെട്ട മാജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

  സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ ആദ്യം സഭയില്‍ നിന്നും പിന്നീട് മഠത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. പുറത്താക്കലിനെതിരെ ലൂസി കളപ്പുരയ്ക്കല്‍ സമര്‍പ്പിച്ച രണ്ടു അപ്പീലുകള്‍ വത്തിയ്ക്കാനും തള്ളിയിരുന്നു. എന്നാല്‍ മൂന്നാമതൊരു അപ്പീലിനുകൂടി അവസരമുണ്ടെന്ന് വ്യക്തമാക്കിയ സിസ്റ്റര്‍ മഠത്തില്‍ത്തന്നെ തുടരുകയാണ്.

  വത്തിക്കാന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ലൂസി കളപ്പുരയുടെ ഭാഗം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി.മുതിര്‍ന്ന അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനേത്തുടര്‍ന്ന് ലൂസി കളപ്പുര സ്വമേധയാ ആണ് കേസ് വാദിച്ചത്.മഠത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നാല്‍ തെരുവുമാത്രമാണ് ആശ്രയമെന്ന് കണ്ണീരോടെ കോടതിയില്‍ ലൂസി കളപ്പുരയ്ക്കല്‍ വാദിച്ചു. തുടര്‍ന്നാണ് കേസില്‍ ഹര്‍ജിയിലെ അന്തിമ തീര്‍പ്പില്‍ നിന്നും കോടതി പിന്‍മാറിയത്.

  കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനം സഹിക്കാന്‍ ആവാത്തതിനാലാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളക്കല്‍ ഇപ്പോഴും ആ പദവിയില്‍ തുടരുന്നു. സിസ്റ്റര്‍ അഭയയെ കൊന്നവരും പൗരോഹിത്യത്തില്‍ തുടരുന്നു.

  സിസ്റ്റര്‍ ലൂസി എവിടെ താമസിച്ചാലും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എഫ് സി കോണ്‍വന്റിന് പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളില്‍ നിയമാനുസൃതം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ സന്ദര്‍ശകര്‍ എന്ന വ്യാജേന എത്തുന്ന വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയ കര്‍ത്താവിന്റെ നാമത്തില്‍ എന്ന പുസ്തകത്തില്‍ ആരോപണമുന്നയിച്ചിരുന്നു.

  കന്യാസ്ത്രീ ആയ ശേഷം തനിക്ക് നേരെയും പീഡനശ്രമം നടന്നതായി സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തിയിരുന്നു നാലുതവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. കൊട്ടിയൂര്‍ പീഡന കേസ് പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചിരുന്നു.

  സിസ്റ്റര്‍ ലൂസിയുടെ വെളിപ്പെടുത്തലുകള്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ ഒച്ചപ്പടുകള്‍ സൃഷ്ടിച്ചിരുന്നു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയായിരുന്നു വെളിപ്പെടുത്തല്‍.
  Published by:Sarath Mohanan
  First published:
  )}