• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്വാറികളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കിയത്; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു

ക്വാറികളുടെ ദൂരപരിധി 200 മീറ്റര്‍ ആക്കിയത്; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു

quarry

quarry

  • Last Updated :
  • Share this:
കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ ആക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. തല്‍സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവിട്ട കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.ജനവാസ മേഖലയില്‍ നിന്നും ക്വാറികളുടെ ദൂര പരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വടകരയിലെ ക്വാറി ഉടമയാണ്ഹൈകോടതിയെ സമീപിച്ചത്.

ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.  50 മീറ്റര്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ അഡീഷണല്‍ അഡ്വേക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ അറിയിച്ചു. ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
സ്ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.രണ്ടാഴ്ചത്തേക്ക് നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച കോടതി.കേസ് നാളെ വീണ്ടും പരിഗണിക്കും
Published by:Anuraj GR
First published: