കണ്ണൂര്‍ വിമാനത്താവളത്തില്‍ CAG ഓഡിറ്റിങ്ങിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

സിഎജി ഓഡിറ്റിംഗ് നടത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കാട്ടി കേന്ദ്രത്തിന്റെ നോട്ടീസിനെ ചോദ്യം ചെയ്താണ് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

News18 Malayalam | news18-malayalam
Updated: December 3, 2019, 3:41 PM IST
  • Share this:
കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റിങ്ങിന് സ്റ്റേ. കിയാല്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമാണ് സര്‍ക്കാരിനുള്ളതെന്നുമായിരുന്നു കിയാലിന്റെ വാദം. സിഎജി ഓഡിറ്റിംഗ് നടത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കാട്ടി കേന്ദ്രത്തിന്റെ നോട്ടീസിനെ ചോദ്യം ചെയ്താണ് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സ്വകാര്യകമ്പനിയാണെന്ന വാദമുയര്‍ത്തി സിഎജി ഓഡിറ്റ് തടഞ്ഞത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിനെയും സര്‍ക്കാരിനെയും അറിയിച്ചിരുന്നു. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയതിന് ചുമതലക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു കേന്ദ്ര നിലപാട്. കിയാല്‍ കൊച്ചി വിമാനത്താവളം പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റിംഗ് അനുവദിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

Also Read- സർക്കാരും പരാജയപ്പെട്ടു; ഓർത്തഡോക്സ് യാക്കോബായ തർക്കത്തിൽ മധ്യസ്ഥതയ്ക്ക് ഇതര ക്രൈസ്തവ സഭകൾ

2016 വരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഡിറ്റ് നടത്തിയിരുന്നു. തുടര്‍ന്ന് ഓഡിറ്റര്‍മാരെ കിയാല്‍ അധികൃതര്‍ തടയുന്നുവെന്ന് കാട്ടി സിഎജി സര്‍ക്കാരിന് പരാതി നല്‍കി. എന്നാല്‍ ഇതില്‍ നടപടിയുണ്ടാവാത്തതിനാലാണ് ഡൽഹി സിഎജി ഇക്കാര്യം നേരിട്ട് എറ്റെടുത്തത്. ഓഡിറ്റിംഗുമായി ബന്ധപ്പെട്ട് സര്‍ക്കാരും സിഎജിയും തമ്മില്‍ നടന്ന തര്‍ക്കത്തില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

 
First published: December 3, 2019, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading