പേപ്പര്‍ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശവുമായി  ഹൈക്കോടതി; ഹർജികൾ ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍

പ്രത്യക്ഷത്തില്‍ ചെറുതെന്ന് തോന്നുമെങ്കിലും വലിയൊരു മാറ്റം കൊണ്ടുവരുന്നതാണ് പുതിയ ഉത്തരവ്.  ഹൈക്കോടതി ഇ-കമ്മിറ്റിയാണ് ഇതിന് മുന്‍കൈയെടുത്തത്

News18 Malayalam | news18-malayalam
Updated: September 23, 2020, 2:03 PM IST
പേപ്പര്‍ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശവുമായി  ഹൈക്കോടതി; ഹർജികൾ ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍
highcourt
  • Share this:
കൊച്ചി:  പേപ്പര്‍ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശവുമായി ഹൈക്കോടതി. ഹര്‍ജികളും സത്യവാങ്മൂലവും ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍ ഫയല്‍ ചെയ്യാമെന്ന ഉത്തരവാണ് കോടതി ഇറക്കിയിരിക്കുന്നത്.  നിലവിലുള്ള ലീഗല്‍ സൈസ് പേപ്പര്‍ ഇനി മുതല്‍ ഹൈക്കോടതിയില്‍ എ ഫോര്‍ സൈസ് പേപ്പറിന് വഴിമാറുകയാണ്. മാത്രമല്ല പേപ്പറിന്റെ ഇരു വശത്തും പ്രിന്റ് എടുക്കാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഇതു വഴി പേപ്പര്‍ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിക്ക് ഗുണകരമാകുമെന്നും കോടതി പ്രതീക്ഷിക്കുന്നു.

Also Read-അലനെയും താഹയെയും പിന്തുണച്ചെന്ന്; പൊലീസുകാരനെതിരെ കമ്മീഷണറുടെ നടപടി

ഫയലിംഗിന്റെ പേപ്പര്‍ ചിലവും ഗണ്യമായി കുറയും. നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ഈ നിര്‍ദേശം നടപ്പിലാക്കിയിട്ടുണ്ട്. അഭിഭാഷക സമൂഹത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെനീക്കം. ലീഗല്‍ സൈസ് പേപ്പറിന് വന്നിരുന്ന ദൗര്‍ലഭ്യം ഇനി അഭിഭാഷകര്‍ക്ക് ബുദ്ധിമുട്ടാകില്ല. കേരളത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും വരുന്ന രേഖകള്‍ തെറ്റുകള്‍ ഇല്ലാതെ ഹാജരാക്കാനും കഴിയും.

Also Read-'വിജിലൻസ് വരും; കേന്ദ്ര അന്വേഷണം അട്ടിമറിക്കും; മാധ്യമങ്ങൾക്കെതിരായ നടപടി ഫാസിസം:' കെ.സുരേന്ദ്രൻ



പ്രത്യക്ഷത്തില്‍ ചെറുതെന്ന് തോന്നുമെങ്കിലും വലിയൊരു മാറ്റം കൊണ്ടുവരുന്നതാണ് പുതിയ ഉത്തരവ്.  ഹൈക്കോടതി ഇ-കമ്മിറ്റിയാണ് ഇതിന് മുന്‍കൈയെടുത്തത്. കേസ് ഫയലിംഗില്‍ വിപ്ലവകരമായ മാറ്റമാണിതെന്ന് ഹൈകോടതി അഭിഭാഷകന്‍ എസ് രഞ്ജിത്ത് അഭിപ്രായപ്പെട്ടു. നവംബര്‍ രണ്ട് മുതല്‍ ഈ നിര്‍ദേശം നടപ്പിലാകുമെന്ന് ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.
Published by: Asha Sulfiker
First published: September 23, 2020, 2:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading