HOME /NEWS /Kerala / High Court of Kerala | 'പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചത്; കൊച്ചിയിലെ റോഡുകള്‍ തകര്‍ന്നതില്‍ ഹൈക്കോടതി

High Court of Kerala | 'പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിച്ചത്; കൊച്ചിയിലെ റോഡുകള്‍ തകര്‍ന്നതില്‍ ഹൈക്കോടതി

Kerala High Court

Kerala High Court

കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി

  • Share this:

    കൊച്ചി നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 'പശവെച്ച് ഒട്ടിച്ചാണോ റോഡ് നിര്‍മ്മിക്കുന്നതെന്ന്' ഹൈക്കോടതി പരിഹസിച്ചു. മഴക്കാലത്ത് നഗരത്തിലെ റോഡുകള്‍ തകര്‍ന്നതില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

    റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ഇതുവരെ നടപ്പായില്ല. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണെന്നും കോടതി പറഞ്ഞു.  പലർക്കും ജീവൻ നഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസിനും  ഉത്തരവാദിത്വമുണ്ട്. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല.  കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കോർപ്പറേഷൻ സെക്രട്ടറിയുമടക്കം വിഷയത്തില്‍ മറുപടി പറയണമെന്നും കോടതി നിർദേശിച്ചു.

    Also Read- ആശുപത്രിയ്ക്കടുത്ത് റോഡപകടത്തിൽ പരിക്കേറ്റയാൾ വഴിയാത്രക്കാർ തിരിഞ്ഞു നോക്കാതെ കിടന്ന് മരിച്ചു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തിൽ രൂക്ഷവിമർശനം നടത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാർ ചെയ്ത് അധികം വൈകാതെ റോഡുകൾ പൊളിയുന്നു. പശവെച്ചാണോ റോഡുകൾ ഒട്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

    കേരളത്തിൽ നടക്കാൻ പേടിക്കണം; ഒരു വർഷം വാഹനാപകടത്തിൽ മരിച്ചത് 1000 പേർ

    തിരുവനന്തപുരം: ഒരു വർഷത്തിനിടയിൽ കേരളത്തിൽ റോഡപകടത്തിൽ (Road Accident)മരിച്ചത് ആയിരം കാൽനടയാത്രക്കാർ. മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടങ്ങളിൽപെട്ടു.

    ഇതേ കാലയളവിൽ 35476 സ്വകാര്യ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളിൽ 3292 പേർ മരിക്കുകയും 27745 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചരക്കു ലോറി മൂലമുണ്ടായ 2798 അപകടങ്ങളിൽ 510 പേരാണ് ഇക്കാലയളവിൽ മരിച്ചത്. 2076 ഗുരുതരമായി പരിക്കേറ്റു.

    First published:

    Tags: High court of Kerala, Kochi Corporation, Pathetic condition of roads, PWD Kerala