കൊച്ചി: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി ബി എസ് ഇ സ്കൂള്‍ മാനേജ്മെന്റുകളും വിദ്യാര്‍ഥികളും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടിക തയാറാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ജൂലൈ 30 നായിരുന്നു സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.37 ശതമാനമായിരുന്നു. വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത് ഈ രീതിയിലായതിനാല്‍ എന്‍ട്രന്‍സ് ഫലത്തിനൊപ്പം പരീക്ഷാ മാര്‍ക്ക് കൂടി ചേര്‍ത്താല്‍ കുട്ടികളുടെ അവസരം നഷ്ടമാകുമെന്നാണ് സി.ബി.എ.സി സ്കൂളുകളും സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
ജൂലൈ 2 നാണ് സംസ്ഥാന സിലബസ്ഹയര്സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.87.94 ആയിരുന്നു വിജയശതമാനം. റെക്കോര്‍ഡ് വിജയമായിരുന്നു ഇത്തവണത്തേത്. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.
അതിനിടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) പത്താം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഫലം അറിയാനായി സി ബി എസ് ഇ വെബ്സൈറ്റില്‍ ഒരു ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ലിങ്കില്‍ നിന്ന് പരീക്ഷഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡ് ആവശ്യമാണ്. അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈനില്‍ ലഭ്യമാകും. cbse.nic.in,cbse results.nic.inഎന്നിവയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക്ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ digilocker.gov.n- ലും ഉമാങ് ആപ്പിലും ലഭ്യമാകും
ഇത്തവണ പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ മാര്‍ക്കില്‍ അതൃപ്തിയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷയ്ക്കായി അപേക്ഷിക്കാന്‍ അവസരം ഉണ്ടാകും. ഇതിനുള്ള രജിസ്ട്രേഷന് നടപടികള്‍ ഉടന്‍ ആരംഭിക്കും.
20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സി ബി എസ് ഇ പത്താംക്ലാസ് ഫലത്തിനായി കാത്തിരുന്നത്. പരീക്ഷകള്‍ റദ്ദാക്കപ്പെട്ടതിനാല്‍, വിദ്യാര്‍ത്ഥികളെ അവരുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കി പ്രാക്ടിക്കല്‍, യൂണിറ്റ് ടെസ്റ്റുകള്‍, പ്രീ-ബോര്‍ഡുകള്‍, മിഡ് ടേമുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയത്. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങള്‍ ഇതാദ്യമായാണ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം, മൊത്തം 18,85,885 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു, അതില്‍ 17,13,121 പേര് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ 91.46 % വിജയം നേടി. 2019 ല്‍ 91.1% വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Engineering, Entrance exam, High court of Kerala, Kerala, Result