• HOME
  • »
  • NEWS
  • »
  • kerala
  • »
  • DYFI നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് കാരായ 13 പ്രതികളേയും വെറുതേ വിട്ടു

DYFI നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് കാരായ 13 പ്രതികളേയും വെറുതേ വിട്ടു

അഡീഷ്ണൽ സെഷൻസ് കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി 13 പേരെയും വെറുതെ വിട്ടത്

  • Last Updated :
  • Share this:
    വഞ്ചിയൂരിലെ സിപിഐഎം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടു. കൈതമുക്ക് പാസ്പോർട്ട് ഓഫീസിനു മുന്നിലിട്ട്
    വിഷ്ണുവിനെ വെട്ടിക്കൊന്നത് 2008 ഏപ്രിൽ ഒന്നിനാണ്. വിചാരണ ചെയ്യപ്പെട്ട എല്ലാവരും ആർഎസ്എസ് പ്രവർത്തകരായിരുന്നു.

    13 പ്രതികൾ കുറ്റക്കാരെന്ന് അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 15-ാം പ്രതിക്ക് ജീവപര്യന്തവും
    13-ാം പ്രതിക്ക് മൂന്നു വർഷം തടവും വിധിച്ചിരുന്നു. ഇതി ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി 13 പേരെയും വെറുതെ വിട്ടത്
    പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പര്യാപ്തമല്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.
    Published by:Amal Surendran
    First published: