• HOME
  • »
  • NEWS
  • »
  • kerala
  • »
  • High Court | പാതയോരങ്ങളിൽ കോടിതോരണങ്ങൾ: സർവ്വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

High Court | പാതയോരങ്ങളിൽ കോടിതോരണങ്ങൾ: സർവ്വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് കൊ​ടി തോ​ര​ണ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ പു​തി​യ കേ​ര​ള​മെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​യുന്നു

Kerala High Court

Kerala High Court

  • Share this:
    കൊ​ച്ചി: പാ​ത​യോ​ര​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ടി തോ​ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​ വിഷയത്തിൽ സ​ര്‍​വ​ക​ക്ഷി​യോ​ഗം (All Party meet) വി​ളി​ച്ച ന​ട​പ​ടി​യി​ല്‍ വിമർശനവുമായി ഹൈ​ക്കോ​ട​തി (High Court of Kerala). കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് കൊ​ടി തോ​ര​ണ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ പു​തി​യ കേ​ര​ള​മെ​ന്ന് പ​റ​യ​രു​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​യുന്നു.

    കൊ​ടി തോ​ര​ണ​ങ്ങ​ള്‍ നീക്കുന്ന വിഷയം എന്തുകൊണ്ടാണ്കോടതിയില്‍ പറയാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ധൈര്യം കാണിക്കാത്തതെന്ന് കോടതി ചോദിച്ചു. കേരളത്തില്‍ ഇത്തരത്തില്‍ ഉത്തരവ് മറികടക്കാന്‍ യോഗം വിളിച്ചാല്‍ പിന്നെയെങ്ങനെ കേരളം മുന്നോട്ടു പോകുമെന്നും കോടതി ഉത്തരവുകളോട് ഇതാണോ സമീപനമെന്നും കോടതി ചോദിച്ചു.മഴക്കാലത്ത് കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി ഇടപെട്ട് നടപടി സ്വീകരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു.

    പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്ന ഘട്ടത്തിലായിരുന്നു ഇത്. സമ്മേളനത്തിന്‍റെ ഭാഗമായി കൊടി തോരണങ്ങൾ നഗരത്തിൽ ഉടനീളം പാതയോരങ്ങളിൽ കെട്ടിയിരുന്നു. കോടതിയുടെ വിമർശനത്തെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചത്. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശനടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു.

    Also Read- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന; രാജ്യാന്തര വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് കേരളം

    പാതയോരങ്ങളില്‍ കൊടിതോരണം കെട്ടുന്നതിന് നിരോധനമേര്‍പ്പെടുത്തി പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്. ഓണ്‍ലൈനായി നടന്ന യോഗത്തിലെ തീരുമാനം പൊതു സമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

    Summary- All-Party Meeting on the Removal of Flagpoles from Roads High Court of Kerala criticizes proceedings. The court allowed the flags to be flown in defiance of the order. This is not to say that Kerala is the new state of affairs. The bench headed by Justice Devan Ramachandran said.
    Published by:Anuraj GR
    First published: