നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിറോ മലബാർ സഭ ഭൂമിയിടപാട്; 'ഹൈക്കോടതി ഉത്തരവ് കർദിനാളിനെതിരായ അന്വേഷണമല്ല'; ചിലർക്ക് ദുഷ്ടലാക്കെന്ന് സഭാ മാധ്യമ കമ്മീഷൻ

    സിറോ മലബാർ സഭ ഭൂമിയിടപാട്; 'ഹൈക്കോടതി ഉത്തരവ് കർദിനാളിനെതിരായ അന്വേഷണമല്ല'; ചിലർക്ക് ദുഷ്ടലാക്കെന്ന് സഭാ മാധ്യമ കമ്മീഷൻ

    അങ്കമാലി അതിരൂപതയുടെ ചുമതല കർദിനാൾ ജോർജ് ആലഞ്ചേരി  ഏറ്റെടുക്കുന്നതിനും  മുൻപ് രജിസ്റ്റർ ചെയ്ത  ഭൂമിയെ കുറിച്ച് അന്വേഷിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്

    news18

    news18

    • Share this:
    കൊച്ചി: സഭാ ഭൂമിയിടപാട് സംബന്ധിച്ച സർക്കാർ അന്വേഷണത്തിൽ വിശദീകരണവുമായി സിറോ മലബാർ സഭ മാധ്യമ കമ്മീഷൻ. ഹൈക്കോടതി ഉത്തരവിന്റെ  സാങ്കേതിക തുടർ നടപടിയെ കർദിനാളിന് എതിരായ അന്വേഷണമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് കമ്മീഷൻ പറയുന്നു.  എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല കർദിനാൾ ജോർജ് ആലഞ്ചേരി  ഏറ്റെടുക്കുന്നതിനും  മുൻപ് രജിസ്റ്റർ ചെയ്ത  ഭൂമിയെ കുറിച്ച് അന്വേഷിക്കാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

    2007 മുതൽ  എറണാകുളം അങ്കമാലി അതിരൂപതയുടെ കൈവശമുള്ള ഒരു സ്ഥലത്തിൻറെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു. ഈ സ്ഥലം അതിരൂപതയുടെ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശമുണ്ടെന്നും മാധ്യമ സെക്രട്ടറി ഫാദർ അലക്സ് ഓണം പള്ളി അറിയിച്ചു. ഇതിനെതിരെ നൽകിയ കേസുകൾ തള്ളിക്കളയാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഓഗസ്റ്റിൽ തീർപ്പുകൽപ്പിച്ചത്.

    ഈ ഉത്തരവിലാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അന്വേഷിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത് കർദിനാളിനെ എതിരെയുള്ള അന്വേഷണം അല്ലെന്നും  മാധ്യമ കമ്മീഷൻ വിശദീകരിക്കുന്നു.
    Also Read-ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മൂന്നു മാസത്തിനകം ഓഡിറ്റ് വേണം; ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

    ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സീറോ മലബാർ സഭാ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചത്. സഭാ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോയെന്നു പരിശോധിക്കും. ലാൻഡ് റവന്യൂ അസിസ്റ്റന്റ കമ്മിഷണർ ബീനാ പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് ഉദ്യോഗസ്ഥനും അന്വേഷണ സംഘടത്തിലുണ്ട്.

    Also Read-'കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ പിരിച്ച 16 കോടി രൂപ എന്തുചെയ്തു'? കെ സുധാകരനെതിരെ കെപി അനിൽകുമാർ

    അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ ഇടപാടിൽ സർക്കാർ ഭൂമിയോ പുറമ്പോക്കോ ഉൾപ്പെട്ടിട്ടുണ്ടോ എന്നാകും പ്രധാനമായും അന്വേഷിക്കുക. ഭൂമി ഇടപാടിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. ഭൂമി കൈമാറ്റത്തിൽ ആരോപണ വിധേയർക്ക് അനധികൃതമായി ഉദ്യോഗസ്ഥ സഹായം ലഭ്യമായിട്ടുണ്ടോ എന്നാകും റവന്യൂ അന്വേഷണ സംഘം പരിശോധിക്കുക.

    എറണാകുളം ജില്ലാ രജിസ്ട്രാർ അബി ജോർജ്, കൊച്ചി ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വിനോദ് പിള്ള, റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ട് എസ്. ജയകുമാർ, റവന്യൂ ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻപിള്ള, റവന്യൂ വകുപ്പിലെ സീനിയർ ക്ലെർക്കുമാരായ എം. ഷിബു, വി.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

    ക്രമക്കേട് നടന്നിട്ടില്ലെന്നും സഭാസമിതിയായ കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും കർദ്ദിനാൾ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു. ആലഞ്ചേരിക്കു പുറമേ അതിരൂപതാ പ്രൊസിക്യൂട്ടർ ആയിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഭൂമി വില്പനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അതിനാൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കാട്ടി കർദിനാൾ ജോർജ് ആലഞ്ചേരി നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.

    തുടർന്ന് അന്വേഷണം നടത്താൻ സർക്കാരിനു നിർദേശം നൽകുകയായിരുന്നു. ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിലായിലാണ് കോടതി നടപടികൾ. കേസ് എടുത്ത് വിചാരണ നേരിടാൻ തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയും എറണാകുളം ജില്ലാ സെഷൻസ് കോടതിയും ഉത്തരവിട്ടിരുന്നു. കീഴ് കോടതി വിധികൾക്കെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
    Published by:Naseeba TC
    First published:
    )}