HOME /NEWS /Kerala / ലൈംഗീകദുരുപയോഗം തടയാന്‍ സ്കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; ഹൈക്കോടതി

ലൈംഗീകദുരുപയോഗം തടയാന്‍ സ്കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; ഹൈക്കോടതി

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

  • Share this:

    കൊച്ചി: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെതാണ് സുപ്രധാന ഉത്തരവ്.

    വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

    Also Read-എട്ടു വയസുകാരിയെ അപമാനിച്ച സംഭവം; സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, 50,000 രൂപ നൽകാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Sabarimala | ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച സെപ്റ്റംബര്‍ 7ന് മുന്‍പ് പരിഹരിക്കണമെന്ന് ഹൈക്കോടതി

    ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും സെപ്റ്റംബര്‍ ഏഴിനകം പൂര്‍ത്തിയാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

    ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. മേൽക്കൂരയിലെ കഴുക്കോലില്‍   പൊതിഞ്ഞ ചെമ്പ് തകിടുകൾ ഉറപ്പിക്കാൻ ഉപയോഗിച്ച ആണികളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു.

    ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. മേൽക്കൂരയുടെ കഴുക്കോലിന് മുകളിൽ തേക്ക് പലക ഉറപ്പിച്ച് ചെമ്പുപാളി അടിച്ചതിന് ശേഷമാണു സ്വർണം പൊതിഞ്ഞിട്ടുള്ളത്. സ്വർണപ്പാളിക്ക് ഇടയിലൂടെ വെള്ളം ഇറങ്ങാതിരിക്കാൻ ഒട്ടിച്ച സിലിക്കയും പലഭാഗത്തും ഇളകിയിരുന്നു. കഴുക്കോലിലൂടെ വെള്ളം ഒലിച്ചു വരുന്നതിനാൽ പലകയിലേക്കു വെള്ളം ഇറങ്ങുന്നുണ്ട്.

    ഇതേതുടർന്ന് ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22 ന് തുടങ്ങിയിരുന്നു. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് പ്രവൃത്തികൾ പൂര്‍ത്തിയാക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിലയിരുത്തല്‍ . സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നെങ്കിലും പിന്നീട് ബോർഡ് തന്നെ നിർമാണം നടത്താം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതേസമയം  ശ്രീകോവിലിന് അകത്തേക്ക് ചോര്‍ച്ചയിലെന്ന് തന്ത്രി ദേവസ്വം അധികൃതരെ അറിയിച്ചു.

    First published:

    Tags: High court, School, Sexual abuse