കൊച്ചി: വാളയാർ കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാരും കുട്ടികളുടെ അമ്മയും നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയിൽ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി നേരത്തെ ആറു കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടത്.
ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് വീഴ്ചകൾ ഉണ്ടായെന്നും ശക്തമായ തെളിവുകൾ പോലും പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
13കാരിയെ 2017 ജനുവരി 13നും സഹോദരി 9 വയസുകാരിയെ 2017 മാർച്ച് 4നുമാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.