കൊച്ചി: സാക്ഷിമൊഴി കോടതി രേഖകളില്‍ വ്യാജമായി രേഖപ്പെടുത്തിയ ലക്ഷദ്വീപ് അമിനി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന കെ. ചെറിയകോയയെ സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. വ്യാജമൊഴി രേഖപ്പെടുത്തിയതായി പ്രഥമദൃഷ്ട്യ വ്യക്തമായതിനാല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്‍കിയത്. ക്രിമിനല്‍ കേസില്‍ പ്രതിയായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് നാസറിനെയും മറ്റുചിലരെയും അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യാജമൊഴി രേഖപ്പെടുത്തി വിവിധ വകുപ്പുകളില്‍ മജിസ്ട്രേറ്റ് തടവിന് ശിക്ഷിച്ചിരുന്നു. മജിസ്ട്രേറ്റിനെതിരേ നേരത്തേ ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന് പരാതി നല്‍കിയിരുന്ന പ്രതികളോട് വ്യക്തിവൈരാഗ്യമുള്ളതിനാലാണിതെന്നാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മജിസ്ട്രേറ്റിന്റെ നടപടിയില്‍ അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ലക്ഷദ്വീപ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയാണ് ചെറിയകോയ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.