നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

  മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി

  ആഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് മാസം 17ന് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

   Also Read- നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷൻ

   വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ സഭ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ പരമ്പരാഗതമായി ആരാധന നടത്തിയിരുന്ന ദേവാലയമാണിതെന്ന നിലപാടായിരുന്നു യാക്കോബായ സഭ സ്വീകരിച്ചിരുന്നത്. പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകരുതെന്നും തുടർന്നും തങ്ങൾക്ക് ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചാണ് ഹൈക്കോടതി വിധി ശരിവച്ച് യാക്കോബായ സഭയുടെ ആവശ്യം തള്ളിയത്.

   Also Read- പിവി അൻവറും മലപ്പുറം മുൻ കളക്ടർ ജാഫർ മാലിക്കുമായുള്ള തർക്കം നിയമസഭാ സമിതിക്കു മുന്നിലേക്ക്   മുളന്തുരുത്തി പള്ളി പൂട്ടി താക്കോൽ എറണാകുളം ജില്ലാ കളക്‌ടർ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പള്ളി കളക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഇത് അനുസരിച്ച് ആഗസ്റ്റ് 17ന് പള്ളി പൂട്ടി താക്കോൽ കളക്ടർ സൂക്ഷിക്കുകയാണ്.
   Published by:Rajesh V
   First published:
   )}