നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അടിമലത്തുറയിലെ നായയ്ക്ക് ഹൈക്കോടതിയുടെ ആദരം; സ്വമേധയാ ഫയലില്‍ സ്വീകരിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് 'ബ്രൂണോ'യുടെ പേര്

    അടിമലത്തുറയിലെ നായയ്ക്ക് ഹൈക്കോടതിയുടെ ആദരം; സ്വമേധയാ ഫയലില്‍ സ്വീകരിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് 'ബ്രൂണോ'യുടെ പേര്

    അടിമലത്തുറയിലേത് അടക്കം സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിലായി അടുത്തിടെ മൃഗങ്ങൾക്കെതിരായി ഉണ്ടായ ക്രൂരതകളിലാണ്  ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: തിരുവനന്തപുരം അടിമല ത്തുറയിൽ ചൂണ്ടയിൽ കൊത്തിവലിച്ച് അടിച്ച് കൊന്ന ശേഷം കടലിൽ എറിഞ്ഞ നായയ്ക്ക് ആദരവ് അർപ്പിച്ച് ഹൈക്കോടതി. നായയ്ക്കെതിരായ ക്രൂരതയ്ക്കെതിരായി  ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക്  'ബ്രൂണോ'യുടെ പേര് നൽകുമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയത്.

    ഉത്തരവിലെ ഭാഗമിങ്ങനെ പൊതുതാൽപര്യ ഹർജിയുടെ പേര് "In Re: Bruno Suo Moto Public Interest Litigation Proceedings initiated by the High Court in the matter of executive and legislative inaction of the State Government in the matter of Protection of Animal Rights"

    ഈ ആവശ്യം കോടതി രജിസ്ട്രിയോട് നിർദ്ദേശിയ്ക്കുകയും ചെയ്തു.
    മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹർജിക്ക് നൽകുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന് കോടതി കരുതുന്നു', ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

    Also Read-വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

    അടിമലത്തുറയിലേത് അടക്കം സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിലായി അടുത്തിടെ മൃഗങ്ങൾക്കെതിരായി ഉണ്ടായ ക്രൂരതകളിലാണ്  ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഹർജി പരിഗണിച്ച് സർക്കാരിൻ്റെ വിശദീകരണവും നേടിയ ശേഷം ഹൈക്കോടതി ഇറക്കിയ ഉത്തരവിലാണ് സ്വമേധയാ ഹർജി ബ്രൂണോയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലുള്ള നിഷ്ക്രിയത്വമാണ് ഹർജിയിലെ പരിഗണനാ വിഷയം.



    ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജിയെന്ന് കോടതി വ്യക്തമാക്കി.മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം, മൃഗങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തുടർച്ചയായി വാർത്തയാകുന്ന സാഹചര്യത്തിൽ, ക്രൂരതകൾ തടയുക മാത്രമല്ല ക്രൂരതയ്ക്ക് ഇരയാകുന്ന മൃഗങ്ങൾക്ക് സഹായകരമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.

    Also Read-കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്

    അടിമല ത്തുറ സംഭവത്തിൽ നായയ്ക്ക് നേരെയുണ്ടായ ക്രൂരതയിൽ പോലീസ് കേസെടുത്ത  പ്രതികൾക്ക് ഉടൻ കുറ്റപത്രം നൽകണമെന്ന് കോടതി ആവശ നിപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിയ്ക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്ത തവണ ഹർജി പരിഗണിക്കുന്നതിനു മുൻപായി സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

    സർക്കാരിനൊപ്പം അനിമൽ വെൽഫയർ ബോർഡും കോടതിയ്ക്ക് റിപ്പോർട്ട് നൽകണം.സംസ്ഥാനത്തെ മൃഗാശുപത്രികളിലെ സൗകര്യങ്ങളും വ്യക്തമാക്കണം. തെരുവുനായ്ക്കളുടെ അടക്കം സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

    Also Read-'റോഡില്‍ പൊലീസ് സല്യൂട്ട് അടിക്കാന്‍ നില്‍ക്കുന്നവരല്ല; ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍'; തൃശൂര്‍ മേയര്‍ക്ക് മറുപടി

    കഴിഞ്ഞ ദിവസമാണ് വളർത്തു നായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി അടിച്ച് കൊലപ്പെടുത്തി കടലിൽ എറിഞ്ഞ വാർത്ത പുറത്തുവന്നത്. ക്രിസ്തുരാജ് എന്നയാൾ വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയാണ് ക്രൂരതയ്ക്കിരയായത്. വിഴിഞ്ഞം അടിമലത്തുറയിൽ നടന്ന സംഭവത്തിന്റെ  ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
    Published by:Jayesh Krishnan
    First published:
    )}