കൊച്ചി: കൊവീഷീൽഡ് രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും . വാക്സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ധാക്കി.കേന്ദ്രസർക്കാരിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് നടപടി. രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ 84 ദിവസ ഇടവേള 28 ദിവസമാക്കി കുറച്ച സിംഗിൾ ബഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ധാക്കിയത്.
സിംഗിൾ ബഞ്ച് നടപടി തെറ്റെന്നു വിലയിരുത്തിയ കോടതി ഉത്തരവ് റദ്ധാക്കുകയായിരുന്നു. പൗരന്മാർക്ക് മെച്ചപ്പെട്ട സംരക്ഷണമുറപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും. വാക്സിൻ ഇടവേളയിൽ കോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് നടപടി.വാക്സിൻ ഇടവേളയിൽ കുടുതൽ സമയം നിശ്ചയിച്ചത് ഫലപ്രാപ്പതി കണക്കിലെടുത്താണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വാക്സിൻ വിതരണ നിയന്ത്രണത്തിലടക്കം തീരുമാനമെടുക്കുന്നത് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സർക്കാരാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
നേരത്തെ കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു പണം നൽകി വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയിൽ ഇളവ് അനുവദിക്കാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് കൊവിൻ പോർട്ടലിൽ മാറ്റം വരുത്താനും ആവശ്യപ്പെട്ടിരുന്നു. വിദേശത്ത് പോകുന്നവർക്ക് 28 ദിവസം ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ച് നടപടി. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വിദേശത്ത് പോകുന്നവർക്കടക്കം വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ചതെന്നും ഇക്കാര്യം സിംഗിൾ ബഞ്ച് പരിശോധിച്ചില്ലന്നും കേന്ദ്ര സർക്കാർ ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു.
സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ധാക്കിയതോടെ രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് അനുവദിച്ചിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാമെന്നും കോവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍വരുത്താനും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു . എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തെയും വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ഇളവ് അനുവദിച്ചത് അടിയന്തര സാഹചര്യം കണക്കിലെടുത്തെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ഡോസ് വാക്‌സിന് ശേഷമുള്ള എണ്‍പത്തിനാല് ദിവസം ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്‌സിന്റെ ഹര്‍ജി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.