ഇന്റർഫേസ് /വാർത്ത /Kerala / Actress Attack case | പ്രോസിക്യൂഷന് തിരിച്ചടി; വാദത്തിന് ബലം കിട്ടാനാണോ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്? ഹൈക്കോടതി

Actress Attack case | പ്രോസിക്യൂഷന് തിരിച്ചടി; വാദത്തിന് ബലം കിട്ടാനാണോ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്? ഹൈക്കോടതി

Kerala High Court

Kerala High Court

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നും  പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്  ഹൈക്കോടതി പറഞ്ഞു

  • Share this:

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍ നിലപാട് ചോദ്യം ചെയ്ത് കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നും  പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന്  ഹൈക്കോടതി പറഞ്ഞു.  കേസ് വിധി പറയാൻ മാറ്റി. സാക്ഷികളെ വീണ്ടും വിശദീകരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന് ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നുള്ള പരാമർശങ്ങൾ.

പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നു  ഹൈക്കോടതി പറഞ്ഞു. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആവശ്യമെന്നും വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ നീക്കമെന്നും കോടതി ചോദിച്ചു. വിസ്തരിക്കാൻ മതിയായ കാരണം വേണമെന്നു പറഞ്ഞ കോടതി,  കേസിന് അനുസൃതമായി സാക്ഷിമൊഴി ഉണ്ടാക്കാനാണോ  പ്രോസിക്യൂഷൻ്റെ പുതിയ നീക്കമെന്ന് സംശയിക്കാമെന്നും  പറഞ്ഞു.  വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്‍വിസ്താരമെന്നും കോടതി ഓർമ്മിപ്പിച്ചു.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധയിൽ പ്പെടുത്തിയ  പ്രോസിക്യൂഷന്‍ ഇതും കേസും തമ്മിൽ എന്ത് ബന്ധം എന്നും ഇയാളുടെ വെളിപ്പെടുത്തലുകൾ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-Churuli Movie | പോലീസുകാരുടെ സംഘം 'ചുരുളി' കാണണം; റിപ്പോര്‍ട്ട് നല്‍കണം; ഡിജിപിയോട് ഹൈക്കോടതി

അതേ സമയം നടിയെ അക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ രഹസ്യമൊഴി ഈ മാസം 12 ന് രേഖപ്പെടുത്തും.  ഈ ദിവസം ഹാജറാകാൻ എറണാകുളം സി.ജെ.എം കോടതി ബാലചന്ദ്രകുമാറിന് സമൻസ് അയച്ചു.

നടിയെ അക്രമിച്ച കേസിൽസംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളുപ്പടത്തലിൻ്റെ അടിസ്ഥാനത്തിൽ  അന്വേഷണം നടത്തി  റിപ്പോർട്ട് 20 ന് സമർപിക്കണമെന്നു വിചാരണ കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

ബാലചന്ദ്രകുമാറിൻ്റെ മൊഴി വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ  സമർപിച്ചിരുന്നു. വിചാരണ നിർത്തിവെക്കണമെന്ന പ്രേസിക്യൂഷൻ്റെ ഹർജി 20 ന് പരിഗണിക്കും നടിയെ അക്രമിച്ച കേസിൽ  വിചാരണ നിർത്തിവെക്കണമെന്ന പ്രോസിക്യൂഷൻ്റെ  ഹർജിയും എറണാകുളത്തെ പ്രത്യേക കോടതി  20 നാണ്‌ പരിഗണിക്കുന്നത്.സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്.

Also Read-Actress Attack case| ദിലീപിനെയും പൾസർ സുനിയെയും  വീണ്ടും ചോദ്യം ചെയ്യും

അതിനാൽ 20 വരെ സമയം അനുവദിച്ച കോടതി റിപോർട്ട് സമർപിക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു ബാലചന്ദ്രകുമാറിൻറെമൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കോടതിക്ക് കൈമാറി .ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിന്പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിൻറെ വാദം.

അന്വേഷണ ഉദ്യോഗസ്ഥനായ  ബൈജു പൗലോസിനെതിരെ നടൻ ദിലീപും മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട് . ബാലചന്ദ്ര കുമാറും ചേർന്ന് ഗൂഢാലോചന നടത്തിയതിന് ഫലമാണ് പുതിയ വെളിപ്പെടുത്തൽ എന്നാണ് പരാതിയിലെ ആരോപണം.  വിചാരണ അട്ടിമറിക്കുന്നതിനാണ് ഈ നീക്കമെന്നും പരാതിയിൽ പറയുന്നുണ്ട് .

First published:

Tags: Actress assault case, High court