HOME » NEWS » Kerala » HIGH COURT REJECTED THE PLEA OF BISHOP FRANKO SS TV CNP

ബിഷപ്പ് ഫ്രാങ്കോക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട വിടുതൽ ഹർജി ഹൈക്കോടതി തള്ളി

തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ വെറുതെ വിടണമെന്നായിരുന്നു ഹർജി

News18 Malayalam | news18-malayalam
Updated: July 7, 2020, 2:43 PM IST
ബിഷപ്പ് ഫ്രാങ്കോക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട വിടുതൽ ഹർജി ഹൈക്കോടതി തള്ളി
bishop franko
  • Share this:
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടായിരുന്നു ബിഷപ്പ് ഫ്രാങ്കോ ഹർജി നൽകിയത്.

സമാന ആവശ്യമുന്നയിച്ച് നൽകിയ ഹർജി മാർച്ച് 16ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് വിടുതൽ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]Gold Smuggling In Diplomatic Channel|'സ്വര്‍ണക്കടത്തു കേസ് CBI അന്വേഷിക്കണം'; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത് [NEWS]
സാക്ഷിമൊഴിയിൽ വൈരുധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹർജിക്കാരെൻറ വാദം.
പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം.
Published by: user_49
First published: July 7, 2020, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories