HOME » NEWS » Kerala » HIGH COURT REJECTS PLEA AGAINST EXTRA ELECTRICITY BILL DURING LOCKDOWN DAYS GG TV

KSEBക്ക് ആശ്വാസം; ലോക്ക്ഡൗൺ കാലത്തെ അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

നാല് മാസത്തെ ബില്ല് ഒരുമിച്ച് തയാറാക്കിയതില്‍ പിഴവുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

News18 Malayalam | news18-malayalam
Updated: July 3, 2020, 6:41 AM IST
KSEBക്ക് ആശ്വാസം; ലോക്ക്ഡൗൺ കാലത്തെ അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
High court
  • Share this:
കൊച്ചി:അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണെന്ന ബോർഡിന്റെ വാദം കോടതി അംഗീകരിച്ചു.

ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയതെന്നും ബോർഡ് കോടതിയെ അറിയിച്ചു. പായിപ്ര പഞ്ചായത്തംഗം എം സി വിനയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജിയില്‍ കോടതി വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. നാല് മാസത്തെ ബില്ല് ഒരുമിച്ച് തയാറാക്കിയതില്‍ പിഴവുണ്ടെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

TRENDING:COVID 19| കര്‍ണാടകയില്‍ രോ​ഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന: മരണസംഖ്യ 272 [NEWS]കോവി‍ഡ് സുരക്ഷാ നിർദേശങ്ങളുടെ ലംഘനം: ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് യുഎഇ
[PHOTO]
ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]

ഉപഭോക്താക്കള്‍ക്ക് വന്‍തുക നഷ്ടമുണ്ടാക്കുന്നതാണ് കെഎസ്ഇബിയുടെ നടപടിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അമിതമായി പണം ഈടക്കുന്നതില്‍ നിന്നും കെഎസ്ഇബിയെ പിന്‍തിരിപ്പിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചു.
Youtube Video

വിഷയം പൊതു താല്പര്യമായി കാണാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ക്ക് ബോർഡിനെ തന്നെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രതി മാസ ബില്ലിംഗിലെ പ്രായോഗിക ബുദ്ധിമുട്ടും ബോർഡ് കോടതിയെ അറിയിച്ചു.
First published: July 3, 2020, 6:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories