കോതമംഗലം പള്ളിത്തര്‍ക്കം: യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജി തള്ളി; സമയം നഷ്ടപെടുത്തിയതിന് പിഴയും
അനാവശ്യമായി ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപെടുത്തിയതിന് 50000 രൂപ പിഴയടക്കണമെന്നും കോടതി
news18
Updated: January 24, 2019, 2:16 PM IST

ഹൈക്കോടതി
- News18
- Last Updated: January 24, 2019, 2:16 PM IST
കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്ന് ആരാധനയ്ക്ക് പോലിസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ വിഭാഗം സമര്‍പിച്ച ഹര്‍ജി തള്ളി. അനാവശ്യമായി ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപെടുത്തിയതിന് 50000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഓര്‍ത്തഡോക്സ് പക്ഷക്കാരനായ വികാരിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാല്‍, വിധി നടപ്പാകാത്തത് ചോദ്യം ചെയ്യുന്ന വികാരിയുടെ ഹര്‍ജിയില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. Also Read: അബുദാബിയിൽ മാർപാപ്പയെ കാണാൻ സ്റ്റേഡിയത്തിലേക്ക് സൗജന്യയാത്ര
ഹൈക്കോടതി നിര്‍ദേശം ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ഹൈക്കടോതി പിഴയോടുകൂടി തള്ളിയത്.
ഓര്‍ത്തഡോക്സ് പക്ഷക്കാരനായ വികാരിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന മുന്‍സിഫ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാല്‍, വിധി നടപ്പാകാത്തത് ചോദ്യം ചെയ്യുന്ന വികാരിയുടെ ഹര്‍ജിയില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി നിര്‍ദേശം ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ഹൈക്കടോതി പിഴയോടുകൂടി തള്ളിയത്.