• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dileep Case| ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസ് അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

Dileep Case| ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസ് അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കേസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

ദിലീപ്

ദിലീപ്

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case)  അന്വേഷണസംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഒന്നാംപ്രതി നടന്‍ ദിലീപ് (Dileep) നല്‍കിയ ഹര്‍ജി ഹൈക്കോടതി (Kerala High Court) തള്ളി. കേസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ദിലീപ് ആവശ്യപ്പെട്ടതുപോലെ അന്വേഷണം സിബിഐക്ക് കൈമാറാനും കോടതി തയാറായില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

    Also Read- Joisna-Shejin| 'കഴുകന്മാരുടെ ഇടയിലേക്ക് മക്കൾ ഇതുപോലെ കടന്നു പോകാൻ പാടില്ല': ജോയ്സനയുടെ പിതാവ്

    ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് കേസെടുത്തത്.

    Also Read- Joisna-Shejin| മാതാപിതാക്കളോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് ജോയ്‌സ്ന; കോടതി ഷെജിനൊപ്പം വിട്ടു; ഹര്‍ജി തീര്‍പ്പാക്കി

    സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

    Also Read- Joisna-Shejin| 'ജോയ്‍സ്ന സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീ; അനധികൃത കസ്റ്റഡിയിലെന്ന് പറയാനാകില്ല': കേരള ഹൈക്കോടതി

    ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് ടി എൻ സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുകയാണ്.

    Also Read- 'മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹത്തിൽ ആശങ്ക; പാർട്ടി മാത്രം അറിഞ്ഞാൽ മതിയോ?'; കോടഞ്ചേരി വിഷയത്തിൽ 'ദീപിക'

    അതേസമയം, വിധി പ്രതീക്ഷിച്ചതാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു. എഫ് ഐ ആർ ശക്തമാണ്. തന്റെ വിശ്വാസ്യത മോശമായി ചിത്രീകരിക്കുന്ന ശ്രമം പ്രതി ഭാഗത്ത് നിന്ന് ഉണ്ടായി. അത് തള്ളിയതിൽ സന്തോഷം. കൂടുതൽ തെളിവുകൾ പൊലീസിന് നൽകിയിട്ടുണ്ട്. 27 ഓഡിയൊ ക്ലിപ്പാണ് നൽകിയിട്ടുള്ളതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
    Published by:Rajesh V
    First published: