• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരത'; ഹൈക്കോടതി

'ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരത'; ഹൈക്കോടതി

ഭാര്യയെ മറ്റു സ്ത്രീകളുമായി ഉപമിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി

Kerala High Court

Kerala High Court

  • Last Updated :
  • Share this:
    കൊച്ചി: ഭാര്യയെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരതയാണെന്ന് ഹൈക്കോടതി. അധിക്ഷേപം വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ക്രൂരതയെന്നാൽ ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്നും കോടതി പറ‌ഞ്ഞു.

    ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അവഗണന, ചാരിത്രശുദ്ധിയില്ലെന്ന് വരുത്തിത്തീർക്കൽ തുടങ്ങിയവയെല്ലാം ക്രൂരതയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

    2019 ൽ വിവാഹിതരായ ദമ്പതികളാണ് വിവാഹ മോചിതരായത്. വിവാഹ ശേഷം പത്തു മാസത്തിനകം തന്നെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഭര്‍ത്താവ് തന്നെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് താഴ്ത്തി പറയുന്നത് പതിവാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ കേസിലാണ് ഭാര്യയെ മറ്റു സ്ത്രീകളുമായി ഉപമിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.

    Also Read-Monson Mavunkal|മോൻസൺ മാവുങ്കലിന് മീൻ വാങ്ങാനും തേങ്ങ എടുക്കാനും DIGയുടെ കാർ; വെളിപ്പെടുത്തലുമായി ഡ്രൈവർ

    Accident | സ്കൂട്ടറിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ ഡിവൈഎഫ്ഐ നേതാവ് മരിച്ചു

    പാലക്കാട്: ദേശീയ പാതയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു. പുതുശേരി നോർത്ത്‌ മേഖല സെക്രട്ടറിയേറ്റംഗം പുതുശേരി കുന്നേക്കാട്‌ പൊന്നുക്കുട്ടന്റെ മകൻ ദിലീപ്‌ (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെ ദേശീയ പാതയിൽ മരുതറോഡ്‌ വില്ലേജ്‌ ഓഫീസിനു സമീപമാണു അപകടമുണ്ടായത്‌. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ദിലീപ്‌ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ദിലീപിനെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

    ഗുരുതരമായി പരിക്കേറ്റ ദിലീപിനെ കഞ്ചിക്കോട്‌ അഗ്നിരക്ഷാ സേന ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക്‌ പോകുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. അമ്മ: സരസ്വതി. സഹോദരങ്ങൾ: ദീപക്ക്‌, സനൂപ്‌, ദിവ്യ. ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക്‌ കസബ പൊലീസ്‌ കേസേടുത്തു.
    Published by:Jayesh Krishnan
    First published: