• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിരമിച്ചവരും മനുഷ്യരാണ്'; പെൻഷൻകാരുടെ ആനുകൂല്യങ്ങൾ KSRTC നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് ഹൈക്കോടതി

'വിരമിച്ചവരും മനുഷ്യരാണ്'; പെൻഷൻകാരുടെ ആനുകൂല്യങ്ങൾ KSRTC നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് ഹൈക്കോടതി

കെ എസ് ആർ ടി സിയുടെ കളക്ഷൻ ഡീറ്റെയിൽസ് ഉൾപ്പടെ പണം കണ്ടെത്താനുള്ള സ്രോതസ്സുകൾ കോടതിയെ അറിയിക്കാൻ നടപടി വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു

  • Share this:

    കൊച്ചി: കെഎസ്ആർടിസിയിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെ ഹൈക്കോടതി. കെ എസ് ആർ ടി സിയുടെ കളക്ഷൻ ഡീറ്റെയിൽസ് ഉൾപ്പടെ പണം കണ്ടെത്താനുള്ള സ്രോതസ്സുകൾ കോടതിയെ അറിയിക്കാൻ നടപടി വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

    നേരത്തേയുള്ള സുപ്രീംകോടതിയുടെ തന്നെ വിധിയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ മാസ വരുമാനത്തിന്റെ പത്തു ശതമാനം കണക്കാക്കി പെൻഷനേഴ്സിനെ സീനിയോറിറ്റി അടിസ്ഥാനത്തിൽ വിതരണം ചെയ്യാനുള്ള നടപടികളാണ് ഈ വിഷയത്തിനുള്ള പരിഹാരമെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. കേസ് വീണ്ടും 15-ാം തീയതി പരിഗണിക്കും

    വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ റിവ്യൂ ഹർജികളും കോടതി ഇന്ന് പരിഗണിച്ചു. നാലു മാസത്തിനകം ആനുകൂല്യങ്ങൾ നൽകാനുള്ള ഫണ്ട് ഇല്ലെന്നു ചൂണ്ടിക്കാട്ടിയുളള റിവ്യൂ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണു പരിഗണിച്ചത്.

    Published by:Anuraj GR
    First published: