HOME /NEWS /Kerala / KSRTC തുരുമ്പെടുക്കുന്ന 2800 ബസുകളുടെ കാര്യത്തിൽ കോർപ്പറേഷന്റെ തീരുമാനമെന്ത്? ഹൈക്കോടതി ചോദിക്കുന്നു

KSRTC തുരുമ്പെടുക്കുന്ന 2800 ബസുകളുടെ കാര്യത്തിൽ കോർപ്പറേഷന്റെ തീരുമാനമെന്ത്? ഹൈക്കോടതി ചോദിക്കുന്നു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

ഏകദേശം 700 കോടി രൂപ മൂല്യമുള്ള ബസുകളാണ് ഇത്തരത്തിൽ നശിക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു

  • Share this:

    കൊച്ചി: തുരുമ്പെടുത്ത് നശിക്കുന്ന ബസുകളുടെ കാര്യത്തിൽ കെ എസ് ആർ ടി സിയുടെ (KSRTC) തീരുമാനം എന്താണെന്ന് ആരാഞ്ഞ് ഹൈക്കോടതി (Kerala High Court). കെഎസ്ആർടിസി, കെയുആർടിസി ഡിപ്പോകളിലും യാർഡുകളിലുമായി ഏകദേശം 2800 ബസുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കെ എസ് ആർ ടി സിക്ക് കൂടുതൽ കാര്യക്ഷമത ആവശ്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ബസുകൾ തുരുമ്പെടുത്ത് നശിക്കുന്ന വിശയത്തിൽ വിശദീകരണം നൽകാനും കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകി.

    കെഎസ്ആർടിസി-കെയുആർടിസി സർവീസ് നടത്തിയിരുന്ന 2800 ബസുകൾ ഉപേക്ഷിച്ചു തള്ളിയതാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാസർകോട് സ്വദേശിയായ എൻ രവീന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഏകദേശം 700 കോടി രൂപ മൂല്യമുള്ള ബസുകളാണ് ഇത്തരത്തിൽ നശിക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്തി ഈ ബസുകളെല്ലാം സർവീസിന് ഉപയോഗിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

    കോവിഡ് വ്യാപനത്തിന് മുമ്പ് അയ്യായിരത്തോളം സർവീസുകൾ നടത്തിയിരുന്ന കെഎസ്ആർടിസി ഇന്ന് മൂവായിരം സർവീസുകൾ മാത്രമാണ് നടത്തുന്നത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി വിശദമായ മറുപടി നൽകാൻ കെഎസ്ആർടിസിയോട് നിർദേശിച്ചിട്ടുണ്ട്. തുരുമ്പെടുത്ത നശിക്കുന്ന ബസുകളുടെ എണ്ണം, പഴക്കം, ഓടിയ ദൂരം, അനക്കാതെ ഇട്ടിട്ട് എത്ര കാലമായി, ഈ ബസുകൾ ഇനി എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ മറുപടിയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

    Accident | KSRTC Swift ബസും കാറും കൂട്ടിയിടിച്ച് ചെങ്ങന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

    എം.സി.റോഡില്‍ ചെങ്ങന്നൂര്‍ (Chengannur) മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്ആര്‍ടിസി സ്വിഫ്റ്റ് (KSRTC Swift) ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.  എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

    തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോകുകയായിരുന്നു ബസ്. കാര്‍ തിരുവനന്തപുരം ഭാഗത്തേക്കും. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    ശവപ്പെട്ടിയിൽ നിന്ന് തട്ടലും മുട്ടലും; സംസ്കാര ചടങ്ങിനിടെ 'മരിച്ചയാൾ' കണ്ണുതുറന്നു

    പെറുവിൽ (Peru) ശവസംസ്കാര ചടങ്ങിനിടയിൽ (Funeral) ശവപ്പെട്ടിയിലുള്ളയാൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. പിന്നീട്അരങ്ങേറിയത് നാടകീയരംഗങ്ങൾ. കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ട് മുമ്പായി പെട്ടിക്കുള്ളിൽ നിന്ന് അനക്കവും ഞരക്കവും കേട്ടതോടെയാണ് ചടങ്ങുകൾക്ക് വഴിത്തിരിവുണ്ടായത്. ശവപ്പെട്ടി (Coffin) തുറന്നപ്പോൾ ഉള്ളിലുള്ളയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലായി. സാധാരണ രീതിയിൽ നടക്കേണ്ടിയിരുന്ന ശവസംസ്കാര ചടങ്ങ് പിന്നീട് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

    First published:

    Tags: Kerala high court, Kerala state rtc, Ksrtc