കസ്റ്റഡിമരണം: മജിസ്ട്രേറ്റിനെതിരെ റിപ്പോർട്ട് തേടി ഹൈക്കോടതി
കസ്റ്റഡിമരണം: മജിസ്ട്രേറ്റിനെതിരെ റിപ്പോർട്ട് തേടി ഹൈക്കോടതി
ഹൈക്കോടതി
Last Updated :
Share this:
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റിപ്പോർട്ട് തേടി. രാജ് കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ മജിസ്ട്രേറ്റ് പാലിച്ചോയെന്നാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് ഹൈക്കോടതി ആരാഞ്ഞത്. ഇക്കാര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതി അവശനിലയിലായിട്ടും പ്രതിയെ ആശുപത്രിയിലാക്കുന്നതിന് പകരം എന്തിനാണ് മജിസ്ട്രേട് റിമാന്‍ഡ് ചെയ്തതെന്ന് ഹൈക്കോടതി ചോദിച്ചു. മരിച്ച രാജ് കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
ജൂണ്‍ 15നായിരുന്നു രാജ് കുമാറിനെ റിമാന്‍ഡ് ചെയ്തത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് രാജ് കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടു പോകേണ്ടിയിരുന്നത്. എന്നാല്‍, നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായതിനാല്‍ ഇടുക്കി മജിസ്ട്രേടിന് മുന്നില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവ് ഇടുക്കി മജിസ്ട്രേട് ആയ രശ്മി രവീന്ദ്രന് ആണ് നല്‍കിയത്.
എന്നാല്‍, റിമാന്‍ഡിലിരിക്കെ രാജ് കുമാര്‍ മരിച്ച പശ്ചാത്തലത്തിലാണ് ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.