ബാലറ്റ് തിരിമറിയില്‍ ഇടപെട്ട് ഹൈക്കോടതി; സര്‍ക്കാരിനും കമ്മിഷനും നോട്ടീസ്

വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി 20ന് വീണ്ടും പരിഗണിക്കും.

news18
Updated: May 14, 2019, 5:53 PM IST
ബാലറ്റ് തിരിമറിയില്‍ ഇടപെട്ട് ഹൈക്കോടതി; സര്‍ക്കാരിനും കമ്മിഷനും നോട്ടീസ്
ഹൈക്കോടതി
  • News18
  • Last Updated: May 14, 2019, 5:53 PM IST
  • Share this:
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. തെരരഞ്ഞെടുപ്പുകമ്മിഷനും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജി 20ന് വീണ്ടും പരിഗണിക്കും.

പൊലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ ബാലറ്റും പിന്‍വലിച്ച് വീണ്ടും വോട്ടുചെയ്യാന്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണം. പോസ്റ്റല്‍ വോട്ട് തിരിമറി സംബന്ധിച്ച് നിലവിലെ അന്വേഷണം കാര്യക്ഷമമല്ല. കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണം നീട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇടത് അനുകൂല പൊലിസ് അസോസിയേഷന്‍ നേതാക്കല്‍ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച് അട്ടമറി നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ആരോപണത്തെ സംബന്ധിച്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും അട്ടിമറിക്ക് കൂട്ടുനിന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Also Read പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ മുഴുവന്‍ വോട്ടും പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

First published: May 14, 2019, 5:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading