നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചി അരുജാസ് സ്കൂൾ വിവാദം; CBSEയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  കൊച്ചി അരുജാസ് സ്കൂൾ വിവാദം; CBSEയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  Aroojas School Row: CBSE റീജിയണൽ ഡയറക്ടർ കോടതിയിൽ നേരിട്ട് ഹാജരായി  വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി സർക്കാരിനോട്  നിർദേശിച്ചു. 

  News18

  News18

  • Share this:
  കൊച്ചി: തോപ്പുംപടി അരുജ സ്ക്കൂളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സി.ബി.എസ്.ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സി ബി എസ് ഇ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് കോടതി  അന്ത്യശാസനം നൽകി. CBSE റീജിയണൽ ഡയറക്ടർ കോടതിയിൽ നേരിട്ട് ഹാജരായി  വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി സർക്കാരിനോട്  നിർദേശിച്ചു.

  CBSE കുറെച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം. എങ്കിൽ കുട്ടികൾക്ക് ഈ ഗതി വരുമായിരുന്നില്ല. CBSE ചെയർമാൻ നേരിട്ട് ഹാജരാകുന്നതാകും ഉചിതമെന്നും  കോടതി വാക്കാൽ പരാമർശം ഉന്നയിച്ചു.

  Read Also- CBSE അംഗീകാരമില്ല; വിദ്യാർഥികളെ കബളിപ്പിച്ച അരൂജാസ് സ്കൂൾ അധികൃതർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  അനധികൃത സ്കുളുകൾക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല .CBSE യുടെ മൗനം കാര്യങ്ങൾ വഷളാക്കിയെന്നും കോടതി ചൂണ്ടികാട്ടി. അംഗീകാരമില്ലാത്ത സ്കുളുകളിലെ വിദ്യാർത്ഥികളെ പരിക്ഷ എഴുതിച്ച സ്കൂളുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശം നൽകി.

  Read Also- എറണാകുളം തോപ്പുംപടിയിലെ അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

  CBSEഎന്തൊക്കെ നടപടി എടുത്തുവെന്ന് സത്യവാങ്മൂലമായി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടർന്ന് 'കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
  First published: