നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Halal Jaggery | ഹലാല്‍ ശര്‍ക്കര വിവാദം; ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി

  Halal Jaggery | ഹലാല്‍ ശര്‍ക്കര വിവാദം; ഭക്ഷ്യസുരക്ഷ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി

  ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കൊച്ചി: ശബരിമല(Sabarimala) ഹലാല്‍ ശര്‍ക്കര(Halal Jaggery) വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി(High Court) വിശദീകരണം തേടി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് ഹര്‍ജി നല്‍കിയത്.

   ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ചില ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

   2019ല്‍ മഹാരാഷ്ട്രയിലെ സതാര ജില്ല കേന്ദ്രീകരിച്ചുള്ള വര്‍ദ്ധനന്‍ കമ്പനിക്കായിരുന്നു ശബരിമലയിലേക്കുള്ള ശര്‍ക്കര വിതരണത്തിന്റെ കരാര്‍ നല്‍കിയിരുന്നത്.

   ലേല നടപടികളിലൂടെയാണ് കമ്പനി ശര്‍ക്കര വിതരണം ഏറ്റെടുത്തത്. അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ശര്‍ക്കര സന്നിധാനത്ത് എത്തിച്ചത്. ആ വര്‍ഷത്തേക്ക് ആവശ്യമായ ടണ്‍ കണക്കിന് ശര്‍ക്കരയാണ് കമ്പനി അന്ന് സന്നിധാനത്ത് എത്തിച്ചത്. കോവിഡിനെ തുടര്‍ന്ന് 2019ല്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വന്നപ്പോള്‍ ഇറക്കിയ ശര്‍ക്കരക്ക് ഉപയോഗമില്ലാതായി. ശര്‍ക്കരുടെ കാലവധി ഒരു വര്‍ഷമെന്ന് പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

   ഈ കമ്പനിയുടെ ശര്‍ക്കര ചാക്കിന് മുകളിലെ ഹലാല്‍ എന്ന എഴുത്തിന്റെ പേരിലായിരുന്നു വിവാദം ഉയര്‍ന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയായതിനാലാണ് കവറിന് മുകളില്‍ ഹലാലെന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ എഴുത്തിന്റെ പേരിലായിരുന്നു വിവാദം ഉയര്‍ന്നത്.

   Also Read-Halal Jaggery | ഹലാൽ മുദ്രയുള്ള ശർക്കര ദേവസ്വം ബോർഡ് ശബരിമലയിൽ നിന്നും തിരിച്ചയക്കുന്നു

   ഈ വര്‍ഷം മഹാരാഷ്ട്രയില്‍ നിന്നു തന്നെയുള്ള എസ്.പി. എന്ന കമ്പനിയാണ് ശര്‍ക്കരയുടെ വിതരണക്കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹലാലിന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിന് എതിരെ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക് സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.

   അതിനിടയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമ നടപടി തുടങ്ങി കഴിഞ്ഞു. ശബരിമലയിലെ അരവണ പായസത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}